കോട്ടയം: പിസി ജോര്‍ജ്ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യം അജണ്ടയിലില്ലെന്ന് മന്ത്രി കെഎം മാണി. തന്റെ പാര്‍ട്ടി പോലും ഇക്കാര്യം ചര്‍ച്ച ചെയിതിട്ടില്ലെന്നും മാണി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള കോണ്‍ഗ്രസ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമയുര്‍ന്നിരുന്നു.
യുഡിഎഫ് സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും ആവശ്യപ്പെട്ടു. ജോര്‍ജ്ജെന്ന വിഴുപ്പുഭാണ്ഡത്തെ ഇനിയും ചുമക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇടപെടണമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഗൗരിയമ്മക്കും ടിവി തോമസിനുമെതിരെ ജോര്‍ജ്ജ് നടത്തിയ വിവാദ പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: