കൊച്ചി: മലബാര്‍ സിമന്റ്സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സിബിഐ കോടതിയില്‍ ഹാജരാക്കി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളാണ് സിബിഐ കോടതിയില്‍ ഹാജരാക്കിയത്.
ഈ രേഖകള്‍ എങ്ങനെയാണ് ഒരു കരാറുകാരന് ലഭിച്ചതെന്ന് രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി രാധാകൃഷ്ണന്റെ അഭിഭാഷകനോട് ചോദിച്ചു. വിശദമായ വാദം കേട്ടശേഷം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി ഈ മാസം 30ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: