ചെങ്ങന്നൂര്‍: ഭിഷാടനത്തിനായി രണ്ട് വയസുകാരിയെ ഉപദ്രവിച്ച ആന്ധ്രാസ്വദേശിനിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയായ കുമാരലു (50)വിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഉപദ്രവിച്ച വരലക്ഷ്മി (രണ്ട്)യെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 11.40 ഓടെ റെയില്‍വേ സ്റ്റേഷന് റോഡിലാണ് സംഭവം നശ്രദ്ധയില് പെട്ടത്. ഭിക്ഷാടനം നടത്തിയ സ്ത്രീക്കൊപ്പം ഇരുന്ന കുട്ടി ഇടയ്ക്കിടെ അലമുറയിട്ട് കരയുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതെക്കുറിച്ച് സമീപത്തെ വ്യാപാരികള്‍ പരിശോധിച്ചപ്പോഴാണ് ക്രൂരത വെളിപ്പെട്ടത്. ആളുകള്‍ നടന്നുപോകുമ്പോള്‍ ഭിക്ഷ ലഭിക്കുന്നതിനായി കുട്ടിയുടെ ഒടിഞ്ഞ് പ്ലാസ്റ്റര്‍ ഇട്ട കാല് ഇവര്‍ പിടിച്ച് തിരിക്കുകയായിരുന്നു. ഈ വേദനയിലാണ് കുഞ്ഞ് അലമുറയിട്ടു കരഞ്ഞിരുന്നത്. വ്യാപാരികള്‍ പോലീസില്‍ വിവരം അറിയിക്കുകയും കുട്ടിയേയും സ്ത്രീയേയും ചെങ്ങന്നൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഡോക്ടറുടെ പരിശോധനയില്‍ കുട്ടിയുടെ കാല് ഒടിഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം പുതിയ പ്ലാസ്റ്റര്‍ ഇട്ടു. എന്നാല്‍ ഈ സ്ത്രീയോട് ഈ കുട്ടി ഏതെന്ന് ചോദ്യത്തിന് തന്റെ മൂത്ത മകളുടെ കുട്ടിയാണെന്ന് പറയുന്നുണ്ടെങ്കിലും ഇത് വിശ്വസനീയമല്ല.
കുട്ടി ആരെന്നു കണ്ടെത്തുന്നതുവരെ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തില്‍ ഏല്പിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: