ചേര്‍ത്തല: സ്വാമി വിവേകാനന്ദ ദര്‍ശനങ്ങള്‍ വിദ്യാ ര്ഥികള്ക്കിടയില് പ്രചരിപ്പിക്കാന്‍ നടപടികള്‍ ആവശ്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിവേകാനന്ദനെ തള്ളിപ്പറഞ്ഞ രാഷ്ട്രീയക്കാരും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങി. ഇത് പുതിയ മാറ്റത്തിന് തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദ ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എസ്എന്‍ഡിപിയുടെ മുഖപത്രമായ യോഗനാദത്തിന്റെ പുതിയലക്കം പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദ സാര്‍ദ്ധശതി യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് പ്രൊഫ.കെ.എന്‍.ജി.കര്‍ത്ത വെള്ളാപ്പള്ളിക്ക് വിവേകാനന്ദ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ കൈമാറി. ജില്ലാ പ്രചാര്‍ പ്രമുഖ് സന്തോഷ്കുമാറും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: