Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്ട്രേലിയക്ക്‌ വീണ്ടും തകര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 01:00 am IST
in Cricket

ന്യൂദല്‍ഹി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ്‌ ടെസ്റ്റിലും ഓസ്ട്രേലിയക്ക്‌ ബാറ്റിംഗ്‌ തകര്‍ച്ച. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ്‌ ഓസ്ട്രേലിയ. 47 റണ്‍സോടെ പീറ്റര്‍ സിഡിലും 11 റണ്‍സുമായി പാറ്റിന്‍സണുമാണ്‌ ക്രീസില്‍. അപരാജിതമായ ഒമ്പതാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ 42 റണ്‍സ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍ ക്ലാര്‍ക്കിന്റെ പരിക്കിന്‌ പുറമെ ആഭ്യന്തര കുഴപ്പംമൂലം അഞ്ച്‌ മാറ്റങ്ങളുമായാണ്‌ ഓസ്ട്രേലിയ ഫിറോസ്‌ ഷാ കോട്ലയില്‍ മാനം കാക്കാന്‍ ഇറങ്ങിയത്‌. മിച്ചല്‍ സ്റ്റാര്‍ക്കിന്‌ പകരം മിച്ചല്‍ ജോണ്‍സണും ഹെന്‍റിക്കറിന്‌ പകരം ഗ്ലെന്‍ മാക്സ്‌വെല്ലും ബ്രാഡ്‌ ഹാഡിന്‌ പകരം മാത്യു വെയ്ഡും ജെയിംസ്‌ പാറ്റിന്‍സണും ടീമിലെത്തി. ക്ലാര്‍ക്കിന്‌ പകരം ഷെയ്ന്‍ വാട്സനാണ്‌ ടീമിനെ നയിക്കുന്നത്‌. മൊഹാലിയില്‍ ജയമൊരുക്കിയ ശിഖര്‍ ധവാന്‌ പകരം അജിങ്ക്യ രഹാനെക്ക്‌ ഇന്ത്യ അവസരം നല്‍കി. ടീമിലെത്തി 16 മാസത്തിനുശേഷമാണ്‌ രഹാനെക്ക്‌ ക്രീസിലിറങ്ങാനുള്ള ഭാഗ്യം ലഭിച്ചത്‌.

നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ആര്‍. അശ്വിന്‍തന്നെയാണ്‌ വിക്കറ്റുവേട്ടയുടെ ചുക്കാന്‍ പിടിക്കുന്നത്‌. രണ്ടാം ഓവറില്‍ തന്നെ വാര്‍ണറെ പൂജ്യത്തിന്‌ മടക്കിയ ഇഷാന്ത്‌ ശര്‍മയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി.

പരമ്പര തൂത്തുവാരി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന ഇന്ത്യയ്‌ക്കെതിരെ മാനം കാക്കാന്‍ ഇറങ്ങിയ ഓസ്ട്രേലിയക്ക്‌ ആദ്യത്തെയും നാലാമത്തെയും സെഷനുകള്‍ ഒഴികെ ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ആദ്യ വിക്കറ്റ്‌ സ്കോര്‍ബോര്‍ഡില്‍ നാല്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ വീണെങ്കിലും രണ്ടാം വിക്കറ്റില്‍ കോവനും ഹ്യൂസും ചേര്‍ന്ന്‌ 67 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഇതാണ്‌ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും. കൂടാതെ എട്ടാം വിക്കറ്റില്‍ സ്മിത്തും സിഡിലും ചേര്‍ന്ന്‌ 53 റണ്‍സെടുത്തു.

രണ്ടിന്‌ 71 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന്‌ 7ന്‌ 136 എന്ന നിലയിലേക്ക്‌ ഓസ്ട്രേലിയ തകര്‍ന്നിരുന്നു. പിന്നീട്‌ ഓസ്ട്രേലിയന്‍ സ്കോര്‍ 200 കടത്തിയത്‌ സിഡിലും പാറ്റിന്‍സണും ചേര്‍ന്നാണ്‌.

നേരത്തെ ഇഷാന്ത്‌ ശര്‍മ എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തിലാണ്‌ വാര്‍ണര്‍ മടങ്ങിയത്‌. റണ്ണൊന്നുമെടുക്കാതിരുന്ന വാര്‍ണറെ വിരാട്‌ കോഹ്ലി രണ്ടാം സ്ലിപ്പില്‍ പിടികൂടുകയായിരുന്നു. പിന്നീട്‌ ഹ്യൂസും കോവനും ചേര്‍ന്ന്‌ തകര്‍ച്ചയില്‍ നിന്നും സ്കോര്‍ മെല്ലെ പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 71-ല്‍ എത്തിയപ്പോള്‍ 59 പന്തുകളില്‍ 10 ബൗണ്ടറികളോടെ 45 റണ്‍സെടുത്ത ഹ്യൂസിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇഷാന്ത്‌ വീണ്ടും ആഞ്ഞടിച്ചു. ശര്‍മ്മയുടെ ഒരു ഫുള്‍ലെംഗ്ത്‌ പന്ത്‌ പ്രതിരോധിക്കാന്‍ ശ്രമിച്ച ഹ്യൂസിന്റെ ബാറ്റിന്റെ ഇന്‍സൈഡ്‌ എഡ്ജില്‍ ഉരസിയ പന്ത്‌ സ്റ്റാമ്പ്‌ പിഴുതു. പിന്നീട്‌ മുറയ്‌ക്ക്‌ വിക്കറ്റുകളുടെ വീഴ്ചയായിരുന്നു. സ്കോര്‍ 106-ല്‍ എത്തിയപ്പോള്‍ 38 റണ്‍സെടുത്ത കോവനും മടങ്ങി. അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ്‌ കോവന്‍ മടങ്ങിയത്‌. അധികം വൈകും മുന്‍പേ 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്സണും മടങ്ങി. ജഡേജയുടെ പന്തില്‍ ധോണി സ്റ്റാമ്പ്‌ ചെയ്താണ്‌ വാട്സണ്‍ പുറത്തായത്‌. സ്കോര്‍ 4ന്‌ 115. തുടര്‍ന്നെത്തിയ മാത്യു വെയ്ഡിനെ (2) അശ്വിന്റെ പന്തില്‍ മുരളി വിജയ്‌ പിടികൂടി. പിന്നീട്‌ 10 റണ്‍സെടുത്ത മാക്സ്‌വെല്ലിനെ ജഡേജയുടെ പന്തില്‍ ഇഷാന്ത്‌ ശര്‍മ്മ പിടികൂടിയതോടെ ഓസ്ട്രേലിയ 6ന്‌ 129 എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി. ഏഴ്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ന്നതോടെ ഏഴാം വിക്കറ്റും നഷ്ടമായി. മൂന്ന്‌ റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സനെ അശ്വിന്‍ ബൗള്‍ഡാക്കി. സ്കോര്‍ 7ന്‌ 136. പിന്നീട്‌ സ്റ്റീഫന്‍ സ്മിത്തും പീറ്റര്‍ സിഡിലും ചേര്‍ന്ന്‌ ഓസ്ട്രേലിയയെ മത്സരത്തിലേക്ക്‌ മടങ്ങിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 189-ല്‍ നില്‍ക്കേ 46 റണ്‍സെടുത്ത സ്മിത്തിനെയും കംഗാരുക്കള്‍ക്ക്‌ നഷ്ടമായി. അശ്വിന്‍ 40 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റും ജഡേജ 34 റണ്‍സ്‌ വിട്ടുകൊടുത്തും ഇഷാന്ത്‌ ശര്‍മ്മ 35 റണ്‍സ്‌ വിട്ടുകൊടുത്തും രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

സ്കോര്‍ബോര്‍ഡ്‌

എഡ്കോവന്‍ ബി അശ്വിന്‍ 38, വാര്‍ണര്‍ സി കോഹ്ലി ബി ഇഷാന്ത്‌ 0, ഹ്യൂസ്‌ ബി ഇഷാന്ത്‌ 45, വാട്സണ്‍ സ്റ്റാമ്പ്‌ ധോണി ബി ജഡേജ 17, സ്മിത്ത്‌ സി രഹാനെ ബി അശ്വിന്‍ 46, വെയ്ഡ്‌ സി മുരളി വിജയ്‌ ബി അശ്വിന്‍ 2, മാക്സ്‌വെല്‍ സി ഇഷാന്ത്‌ ബി ജഡേജ 10, മിച്ചല്‍ ജോണ്‍സണ്‍ ബി അശ്വിന്‍ 3, പീറ്റര്‍ സിഡില്‍ നോട്ടൗട്ട്‌ 47, പാറ്റിന്‍സണ്‍ നോട്ടൗട്ട്‌ 11 , എക്സ്ട്രാസ്‌ 12. ആകെ എട്ട്‌ വിക്കറ്റിന്‌ 231.

വിക്കറ്റ്‌ വീഴ്ച

1-4, 2-71, 3-106, 4-115, 5-117, 6-129, 7-136, 8-189.

ബൗളിംഗ്‌

ഭുവനേശ്വര്‍ കുമാര്‍ 9-1-43-0, ഇഷാന്ത്‌ ശര്‍മ്മ 14-3-35-2, ആര്‍. അശ്വിന്‍ 30-17-40-4, പ്രഗ്യാന്‍ ഓജ 23-6-67-0, രവീന്ദ്ര ജഡേജ 22-6-34-2.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.