Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മാറുന്ന ഫാഷന്‍ ലോകത്തില്‍ പെണ്‍മനസ്സോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2013, 10:46 pm IST
in Lifestyle

ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ്‌ മലയാളിക്കുട്ടികള്‍. എന്നാല്‍ വസ്ത്രധാരണത്തില്‍ വരുന്ന മാറ്റത്തിന്‌ അനുസരിച്ച്‌ സ്ത്രീസങ്കല്‍പ്പങ്ങളും പെണ്‍മനസ്സും മാറുന്നു എന്ന മുന്‍നിലപാടോടെയാണ്‌ പലരും ഇതിനെ നോക്കിക്കാണുന്നത്‌. ഫാഷന്‍ എന്നത്‌ ഒരു സങ്കല്‍പ്പമാണ്‌, കാഴ്‌ച്ചപ്പാടാണ്‌. അത്‌ പലവിധത്തിലും മാറികൊണ്ടിരിക്കുന്നു. എന്നാല്‍ അതുകൊണ്ട്‌ ഒരാളുടെ അടിസ്ഥാന സ്വഭാവത്തിന്‌ മാറ്റം വരണമെന്നില്ല.

നന്നായി വസ്ത്രം ധരിക്കുക വഴി തങ്ങളുടെ ആത്മവിശ്വാസം ഒരുപരിധി വരെ വര്‍ദ്ധിക്കുന്നു എന്നും മറിച്ച്‌ സ്വഭാവത്തില്‍ മാറ്റമുണ്ടാകില്ലെന്നുമാണ്‌ ഭൂരിഭാഗം പെണ്‍കുട്ടികളുടെയും അഭിപ്രായം. ചില വിലയിരുത്തലുകളോട്‌ ഇവര്‍ക്ക്‌ ശക്തമായ വിയോജിപ്പുണ്ട്‌. ശരീരഘടനക്കിണങ്ങിയ വ്യത്യസ്തവിധത്തിലും നിറത്തിലുമുള്ള വസ്ത്രം ഭംഗിയായി ധരിക്കുന്നു. അല്ലാതെ മേനി പ്രദര്‍ശനം മാത്രമല്ല ഫാഷന്‍. അടുത്തിടെ സ്ത്രീകള്‍ക്കെതിരായ അക്രമം കൂടിയപ്പോള്‍ വസ്ത്രധാരണ രീതികള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയാണ്‌ പലരും പ്രതിരോധിച്ചത്‌. എന്നാല്‍ അന്നുയര്‍ന്നു കേട്ട ഏറ്റവും വലിയ മുദ്രാവാക്യം “ഞങ്ങളുടെ വസ്ത്രങ്ങളെപ്പറ്റി പറയാതെ ഞങ്ങളെ ബലാത്സംഗം ചെയ്യരുതെന്ന്‌ പറയൂ” എന്നതായിരുന്നു.

ശരീരം മുഴുവന്‍ മറയ്‌ക്കുന്ന വസ്ത്രം ധരിച്ചിട്ടും പണ്ടും സ്ത്രീകള്‍ക്ക്‌ നേരെ അതിക്രമം നടന്നിരുന്നില്ലേ എന്ന മറുചോദ്യമുയര്‍ത്തുന്നവരും കുറവല്ല. ഇന്ന്‌ സ്ത്രീകളുടെ വസ്ത്രധാരണരീതിയെ കുറ്റം പറയുന്നവര്‍ എന്തുകൊണ്ട്‌ പഴയ സ്ഥിതിയെക്കുറിച്ച്‌ ചിന്തിക്കുന്നില്ല. സ്ത്രീശരീരത്തിന്റെ വശ്യത ഏറ്റവുമധികം പ്രദര്‍ശിപ്പിക്കുന്ന രീതിയിലായിരുന്നില്ലേ അന്നത്തെ വസ്ത്രധാരണരീതിയെന്നാണ്‌ പുതിയ തലമുറയുടെ ചോദ്യം. ചിലര്‍ തിരഞ്ഞെടുക്കുന്ന നിറങ്ങളില്‍ നിന്നു തന്നെ അവരുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിയുമെന്നും ഫാഷന്‍ ഡിസൈനേഴ്സ്‌ അഭിപ്രായപ്പെടുന്നു. ശരീരപ്രകൃതിക്കിണങ്ങിയ വസ്ത്രം പല ശൈലിയില്‍ തുന്നിധരിക്കുന്നത്‌ ഫാഷനാണ്‌. ഇന്നത്തെ തലമുറ ഇത്തരം വസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്‌. അവര്‍ മാറ്റത്തോടൊപ്പം പുതിയ ശൈലികളും ആഗ്രഹിക്കുന്നു.

പട്ടുപാവാടയിട്ടു നടക്കുന്ന പെണ്‍കുട്ടികളെ കാണാന്‍ കിട്ടുന്നില്ലെന്നാണ്‌ പലരുടെയും അഭിപ്രായം. ജീന്‍സും ഷര്‍ട്ടും ബനിയനുമൊക്കെയിടാനാണ്‌ ഇന്നത്തെ സുന്ദരിക്കുട്ടികള്‍ക്കിഷ്ടം.സാദാ ചുരിദാര്‍ സങ്കല്‍പ്പമൊക്കെ എന്നേ വിടപറഞ്ഞു. അനാര്‍ക്കലി, മസാര്‍ക്കലി സ്റ്റെയിലുകള്‍ക്കായിരുന്നു ഇടക്കാലത്ത്‌ പ്രിയം. ജീന്‍സിനൊപ്പം ലോംഗ്‌ കുര്‍ത്തയും ഷോര്‍ട്ട്‌ ടോപ്പിനുമാണ്‌ ഇഷ്ടക്കാര്‍. കോളേജുകളില്‍ മാത്രമല്ല വീട്ടമ്മമാരും ഉദ്യോഗസ്ഥകളും വരെ ഈ ഡ്രസ്‌ തെരഞ്ഞെടുത്തുകഴിഞ്ഞു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ലെഗിന്‍സ്‌ വിപണി കീഴടക്കികഴിഞ്ഞിരിക്കുകയാണ്‌. വില കുറവായതിനാലാണ്‌ ലെഗിന്‍സിന്‌ ഡിമാന്‍ഡ്‌ കൂടുതല്‍. അതുപോലെ തന്നെ ദുപ്പട്ട ഉയോഗിക്കുന്ന ശീലവും ഔട്ട്‌ ഓഫ്‌ ഫാഷന്‍ ആയി. കടുത്ത ചൂടും ഉപയോഗിക്കുന്നതിലെ അസൗകര്യവുമാണ്‌ ദുപ്പട്ടയുടെ ഉപയോഗം കുറയ്‌ക്കുന്നത്‌. എന്നാല്‍ വിലയേറിയ മനോഹരമായ ദുപ്പട്ട അലസമായി ഇടുന്നത്‌ ഫാഷന്റെ ഭാഗമാണ്‌ താനും.

കളര്‍ കോമ്പിനേഷന്‍ സങ്കല്‍പ്പവും പടിയിറങ്ങി. മിക്സ്‌ ആന്‍ഡ്‌ മാച്ച്‌ ഡ്രസിംഗാണിപ്പോള്‍. കളര്‍ചേര്‍ച്ച ആരും ശ്രദ്ധിക്കാറില്ല. പലപ്പോഴും വിരുദ്ധ കളറുകളായിരിക്കും ടോപ്പും ബോട്ടവും. ദുപ്പട്ട കൂടിയാകുമ്പോള്‍ മൂന്ന്‌ നിറം ഉപയോഗിക്കാനും മടിയില്ലാതായിക്കഴിഞ്ഞു. കുട്ടികളുടെ വസ്ത്രസങ്കല്‍പ്പങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്നത്‌ മാധ്യമങ്ങളാണെന്നാണ്‌ പല അമ്മമാരും പരാതി പറയുന്നത്‌. ആഗ്രഹിച്ച ഡ്രസ്സ്‌ കിട്ടുന്നതുവരെയുള്ള പുകില്‍ സഹിക്കാന്‍ പറ്റാത്തതാണെന്നും അമ്മമാര്‍ പറയുന്നു. മക്കള്‍ മോഡേണായി നടക്കുന്നതിനോട്‌ ചിലര്‍ക്ക്‌ അഭിപ്രായ വ്യത്യാസമില്ലെങ്കിലും അതിരു കടക്കരുത്‌ എന്ന താക്കീത്‌ നല്‍കാനും അവര്‍ മറക്കുന്നില്ല.

എല്ലാവരുടെയും മുമ്പില്‍ ഒന്നുഷൈന്‍ ചെയ്യുകയാണ്‌ ഫാഷന്റെ ലക്ഷ്യം. അല്ലാതെ ഫാഷന്‍ മാറുന്നതിനൊപ്പം ആരുടെയും സ്വഭാവത്തിന്‌ മാറ്റം വരുന്നില്ലെന്നഭിപ്രായക്കാരണ്‌ മിക്കവരും. ഓണത്തിനും മറ്റുചില ആഘോഷങ്ങള്‍ക്കും കേരളസാരിയും പട്ടുപാവാടയും മാത്രമേ ധരിക്കൂ എന്ന നിര്‍ബന്ധക്കാരും ഏറെയുണ്ട്‌. എന്നിരുന്നാലും സഭ്യതക്കും ഭാരതസംസ്ക്കാരത്തിനും നിരക്കാത്ത വസ്ത്രധാരണരീതി ഒഴിവാക്കേണ്ടതുണ്ട്‌.സ്ത്രീയായാലും പുരുഷനായാലും മേനി പ്രദര്‍ശനമാകരുത്‌ ഒരാളുടെ വസ്ത്രരീതി. അത്‌ സംസ്ക്കാരത്തിന്റെ ഭാഗം കൂടിയാകണം.

സിജ. പി.എസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.