കൊച്ചി: ലോകത്ത് അപകടങ്ങളും അപകടമരണങ്ങളും നിത്യസംഭവമാണ്. അതുകൊണ്ടുതന്നെ അതില്‍ ഒരു പുതുമയും ഇല്ല. എന്നാല്‍ അപകട മരണങ്ങളില്‍ വെങ്ങോല എന്ന സ്ഥലം ഒരു മുദ്രയായി മാറുകയാണ് എന്നാണ് അടുത്തകാലത്ത് ഉണ്ടായ പല സംഭവങ്ങളും സൂചിപ്പിക്കുന്നത്. വെങ്ങോലയില്‍ തുടരെ തുടരെ വാഹനാപകടം ഉണ്ടാകുന്നു. നിരവധി അളുകള്‍ മരിച്ചു പലര്‍ക്കും ഗുരുതരമായ പരിക്കുകളേല്ക്കുന്നു. അതുപോലെ മറ്റ് പലയിടങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളില്‍ മരിച്ച വെങ്ങോലക്കാരും നിരവധിയാണ്.
മൂകാംബിക ദര്‍ശനത്തിന് പോയ വെങ്ങോല സ്വദേശി ഷാജിയും കുടുംബവും ഉഡുപ്പിയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചിട്ട് നാളുകള്‍ ഏറെയായില്ല. അതിന്റെ തൊട്ടുപിന്നാലെയാണ് തൃശൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ വെങ്ങോല സ്വദേശിയായ കെ.പി.മക്കാര്‍ മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന ഇബ്രാഹിമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു മാസം മുമ്പാണ് കരിമുകളില്‍ ലോറി മറിഞ്ഞ് ഡ്രൈവറായ വെങ്ങോല സ്വദേശി ഷിഹാബ് എന്ന യുവാവ് മരിച്ചത്.
മാസങ്ങള്‍ക്കു മുമ്പ് കാക്കനാട് വെച്ചുണ്ടായ വാഹനാപകടത്തില്‍ ബൈക്കിന്റെ പിന്നില്‍ സഞ്ചരിക്കവെ പരിക്കേറ്റ വെങ്ങോല സ്വദേശി നുറുദ്ദീന് ഇപ്പോഴും ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്. ഇന്നലെ വെങ്ങോലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവിനുകളാണ്. നിയന്ത്രണം വിട്ടകാര്‍ ലോറിയിലും ബൈക്കിലുമായി ഇടിച്ച് തകരുകയായിരുന്നു. കാറിലുണ്ടായിരുന്നയാളും ബൈക്ക് യാത്രക്കാരുമാണ് മരിച്ചത്. ഇന്നലെ അപകടം നടന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതമായി പരിക്കേറ്റിരുന്നു. ഒരു മാസം മുമ്പാണ് വെങ്ങോലയില്‍ വാഹനം ഇടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ പെരുമ്പാവൂര്‍ ബിവറേജസിലെ ജീവനക്കാരായ കുഞ്ഞുമോന്, സണ്ണി എന്നിവര്‍ക്ക് വെങ്ങോലയില്‍ വെച്ച് ഉണ്ടായ വ്യത്യസ്തമായ രണ്ട് അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനായിരുന്ന പ്രമോദും വെങ്ങോലയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
അപകടമരണങ്ങള്‍ കൂടാതെ ജില്ലയില്‍ ഏറ്റവും കുടുതല്‍ പേര് ക്യാന്‍സര്‍ രോഗം പിടിപ്പെട്ട് മരിക്കുന്നതും വെങ്ങോല പഞ്ചായത്തിലാണെന്ന റിപ്പോര്‍ട്ടും ഏതാനും നാള്‍മുമ്പ് പുറത്തു വന്നിരുന്നു.
കെ. എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: