കാരക്കാസ്: അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഭൗതികദേഹം എംബാം ചെയ്ത് സൂക്ഷിക്കാനുള്ള പദ്ധതി വെനിസ്വേല ഉപേക്ഷിച്ചു. പതിനാല് വര്‍ഷം വെനിസ്വേലയെ നയിച്ച ഷാവേസ് മാര്‍ച്ച് 5 നാണ് അന്തരിച്ചത്. രണ്ട് ദിവസത്തിനുശേഷമാണ് അധികൃതര്‍ ഷാവേസിന്റെ ഭൗതികദേഹം റഷ്യയുടെ സഹായത്തോടെ എംബാം ചെയ്ത് സൂക്ഷിക്കുമെന്ന സൂചന നല്‍കിയത്. വെനിസ്വേലയിലെ ജനത അതാഗ്രഹിക്കുന്നതായി മന്ത്രിയായ ഏണസ്റ്റോ വിലേഗാസ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഷാവേസിന്റെ ഭൗതികദേഹം റഷ്യയിലെത്തിച്ച് എംബാം ചെയ്യാനായിരുന്നു പദ്ധതി. ഇതിന് എട്ട് മാസത്തോളം സമയമാണ് വേണ്ടിയിരുന്നത്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതാണ് എംബാം ചെയ്യുന്നതിനുള്ള ശ്രമം ഉപേക്ഷിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. അതേസമയം ഷാവേസിന്റെ ഭൗതികദേഹം കാരക്കാസിലെ മിലിട്ടറി അക്കാദമിയിലുള്ള മ്യൂസിയത്തിലേക്ക് കഴിഞ്ഞ ദിവസം മാറ്റി. അതേസമയം വെനിസ്വേലയില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഷാവേസിന്റെ ശരീരം തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. ഏപ്രില്‍ 14 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: