കൊച്ചി: പ്രാദേശിക ജനസമൂഹത്തിന്റെ സഹകരണത്തോട് കൂടി മാത്രമേ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമഗ്ര പുരോഗതി കൈവരിക്കാന്‍ കഴിയുകയുളളൂവെന്ന് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന് തെക്കേടത്ത് പറഞ്ഞു. കൊച്ചി സര്‍വകലാശാലയുടെ കുട്ടനാട് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ നിര്‍മാണ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുളിങ്കുന്നിലെ യൂണിവേഴ്സിറ്റി കോളേജിന്റെ കോമ്പൗണ്ട് വാള് നിര്‍മാണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നാട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് ചടങ്ങ് ഉദ്ഘആടനം ചെയ്ത് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി പറഞ്ഞു.
പുളിങ്കുന്ന് യൂണിവേഴ്സിറ്റി കോളേജില്‍ നിര്‍മിച്ച പുതിയ കാന്റീന് മന്ദിരം തോമസ് ചാണ്ടി എംഎല്‍എയും സിവില്‍ എഞ്ചിനീയറിംഗ് ബ്ലോക്ക് കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ഹൈബി ഈഡന് എംഎല്‍എയും എടിഎം അടക്കമുള്ള വിദ്യാഭ്യാസ ക്ഷേമ കേന്ദ്രം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.പ്രതിഭാ ഹരിയും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗസ്റ്റ് ഓഫ് ഓണര്‍ ആയിരുന്ന കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗം കൂടിയായ കെ.എം.ഷാജി എംഎല്‍എ സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.) ഗോഡ്ഫ്രെ ലൂയിസ്,സിന്‍ഡിക്കേറ്റ് അക്കാദമിക് സ്റ്റാന്‍ഡിംഗ് കമ്മറ്റികണ്‍വീനര്‍ പ്രൊഫ.(ഡോ.)കെ.സാജന്, സിന്‍ഡിക്കേറ്റ് ഫിനാന്‍സ് സ്റ്റാന്റിംഗ് കമ്മറ്റി കണ്‍വീനര്‍ പ്രൊഫ.നെടുമുടി ഹരികുമാര്‍, മറ്റു സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.എ.മൊഹമൂദാ ബീഗം, ഐ.കെ.ജയദേവ്, ഡോ.എ.മുജീബ്, സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രൊഫ.(ഡോ.)എ.രാമചന്ദ്രന്, പിടിഎ വൈസ് പ്രസിഡന്റ് ടി.കെ.വിജയന്, കുട്ടനാട് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: