കൊച്ചി: മാധ്യമങ്ങളുടെ അധികാരപ്രയോഗം അനിയന്ത്രിതമാകാതിരിക്കാനും ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പ്പിനും നിയന്ത്രണം അനിവാര്യമാണെന്ന് പി.എസ്.സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്. ആരാണ് നിയന്ത്രിക്കേണ്ടതെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് ഉത്തരം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രസ് അക്കാദമിയില്‍ ജേര്‍ണലിസത്തിലും പബ്ലിക്ക് റിലേഷന്‍സിലും പി.ജി ഡിപ്ലോമ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ കോണ്വൊക്കേഷന് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളെ വ്യവസായമായി ഇതില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ അംഗീകരിക്കുന്ന ഈ കാലഘട്ടത്തില്‍ നിയന്ത്രണം പാടില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഇതൊരു സേവനമേഖലയാണെന്ന് ആരെങ്കിലും കരുതുമെന്നും തോന്നുന്നില്ല. എന്തിനെയും സേവനം എന്ന് വിശേഷിപ്പിക്കുന്നത് പോലെ മാധ്യമങ്ങളും നടത്തുന്നത് സേവനമാണെന്ന് പറയാമെന്ന് ഡോ. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.പ്രസ് അക്കാദമി ചെയര്മാന് എന്‍.പി. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.
ഡോ എം. ലീലാവതി, പ്രസ് അക്കാദമി വൈസ് ചെയര്മാന് കെ.സി. രാജഗോപാല്‍, ജനറല്‍ കൗണ്‍സില്‍ അംഗം പി. സുജാതന്‍, സെക്രട്ടറി വി.ആര്. അജിത് കുമാര്‍, അസി. സെക്രട്ടറി എന്‍.പി. സന്തോഷ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്, ലക്ചറര്‍ കെ. ഹേമലത എന്നിവര്‍ പ്രസംഗിച്ചു. റാങ്ക് ജേതാക്കളായ എം.പി. സാജോണ്, ഏയ്ഞ്ചല്‍ ഷിജോയ്, എ. കിരണ്‍ പോള്‍, കെ.പി. ഷീന, ഓള് റൗണ്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ്.എം.ബഷീര്‍, മുഹമ്മദ് ഇബ്രാഹിം അബ്ദുള്‍ സമദ് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ. കെ.എസ്. രാധാകൃഷ്ണന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: