മൂവാറ്റുപുഴ: ആശുപത്രിയിലെ സെപ്റ്റിക്ടാങ്ക് മാലിന്യമടക്കം ഓടയിലെത്തുന്ന മാലിന്യങ്ങളും പുഴയിലേക്ക് തുറന്നുവിട്ടു നഗരസഭാ ജീവനക്കാരെ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്ത്രിന് സമീപമുള്ള കുളിക്കടവിലേക്കാണ് തുറന്നുവിട്ടത്. നഗരത്തിലെയും കടവിന് സമീപമുള്ള നെടുംചാലിന് ട്രസ്റ്റ് ആശുപത്രിയുടെയും കക്കൂസ് മാലിന്യമടക്കമുള്ളവയാണ് ഓടവഴി പുഴയിലേക്ക് എത്തുന്നത്. ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരും മറ്റുള്ളവരും കുളിക്കുന്നത് ഈ കടവിലാണ്.
മാലിന്യങ്ങള്‍ കടവിലേക്ക് പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വമിച്ചിട്ടും നഗരസഭ ഹെല്‍ത്ത് വിഭാഗം നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെയായിരുന്നു ഹെല്‍ത്ത് ഉദ്യോഗസ്ഥരും ജീവനക്കാരും എത്തി മൂടിക്കിടന്ന ഓട തുറന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടത്. ഇതിനെതിരെ ഐക്യവേദി പ്രവര്‍ത്തകരായ ജയറാം സജീവന്, സിധിഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി മാലിന്യനീക്കം തടഞ്ഞത്.
വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്ര പ്രസിഡന്റ് കെ.എ.ഗോപകുമാര്‍, ബിജെപി ജനറല്‍ സെക്രട്ടറി ടി.ചന്ദ്രന്, പൗരസമിതി പ്രസിഡന്റ് നജീര്‍ ഉപ്പുട്ടുങ്കല്, വാര്‍ഡ് കൗണ്‍സിലര്‍ പ്രേംചന്ദ് എന്നിവരും സമരത്തിന് നേതൃത്വം കൊടുത്തതോടെ മൂവാറ്റുപുഴ പോലീസും സ്ഥലത്തെത്തി പ്രശ്നം രൂക്ഷമാണെന്നറിഞ്ഞതോടെ നഗരസഭാ സെക്രട്ടറി സ്ഥലത്തെത്തി മാലിന്യപ്രശ്നം പരിശോധിച്ചു. തുടര്‍ന്ന് നേതാക്കളുമായി ചര്‍ച്ച ചെയ്തതോടെ ആശുപത്രിക്കെതിരെ സ്റ്റോപ്പ്മെമ്മോയുള്പ്പെടെ നടപടി സ്വീകരിക്കുവാനും ഓട വൃത്തിയാക്കി മാലിന്യം നീക്കം ചെയ്യുന്നതിനും ഉറപ്പ് നല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: