ബെയ്ജിംഗ്: ഹൂ ജിന്റാവോയുടെ പിന്‍ഗാമിയായി ഷി ചിന്‍പിംഗ് ചൈനീസ് പ്രസിഡന്റായി അധികാരമേറ്റു. കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സൈനിക കമ്മീഷന് ചെയര്മാന് എന്നീ പദവികളുമുള്ള ചിന്പിംഗാണ് ഇനി ചൈനയിലെ ഏറ്റവും ശക്തനായ നേതാവ്.
മൂവായിരത്തോളം അംഗങ്ങളുള്ള നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസാണ്( പാര്‍ലമെന്റ്) ചിന്‍പിംഗിനെ പ്രസിഡന്റും സൈനിക കമ്മീഷന് ചെയര്‍മാനുമായി തെരഞ്ഞെടുത്തത്. ചിന്‍പിംഗ് മാത്രമേ സ്ഥാനാര്ഥിയായുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന് 2952 പേരുടെ പിന്തുണ കിട്ടി. ഒരാള്‍ എതിര്‍ത്തു. മൂന്നുപേര്‍ വിട്ടുനിന്നു.
എഴുപതുകാരനായ ഹൂ ജിന്റാവോയ്ക്ക് പ്രസിഡന്റ് പദവി കിട്ടി രണ്ടുവര്‍ഷംകൂടി കഴിഞ്ഞാണ് മിലിട്ടറി കമ്മീഷന് ചെയര്മാന് സ്ഥാനം ലഭിച്ചത്. ഷി ചിന്‍പിംഗിന് തുടക്കത്തിലേ മൂന്നു പദവികളും കിട്ടി. അടുത്ത പത്തുവര്‍ഷത്തേക്ക് ചൈന യുടെ ഭാഗധേയം ചിന്‍പിംഗിന്റെ കരങ്ങളിലാണ്.
ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് ജനുവരിയില്‍ പ്രധാനമന്ത്രി മന്മോഹന്സിംഗിനെഴുതിയ കത്തില്‍ ചിന്‍പിംഗ് വ്യക്തമാ ക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: