മണ്ണിനോടും മലമ്പാമ്പിനോടും മലമ്പനിയോടും മല്ലടിച്ച് ജീവിച്ച മലനാടിന്റെ മക്കളെയും പ്രതികൂലകാലാവസ്ഥ, രോഗങ്ങള്‍, ദുഃഖങ്ങള്‍, വേദനകള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ നേരിട്ട ഹൈറേഞ്ചിലെ കുടിയേറ്റക്കാരെയും കര്‍ഷകരെയും മലയിറക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടെന്നാണ് പ്രധാന ആരോപണം
ഹൈറേഞ്ചിന്റെ ദുഃസ്ഥിതിയകറ്റാനും ക്രമാതീതമായ പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനും കാര്‍ഷിക വൃത്തി സുസ്ഥിരമാക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും സംസ്ഥാനത്തെ നദികളിലെ വേനല്‍ക്കാല നീരൊഴുക്ക് നിലനിര്‍ത്താനും വനവിഭവങ്ങളും വന ആവാസവ്യവസ്ഥയും നിലനിര്‍ത്താനും കീടനാശിനി വിപത്ത് ഒഴിവാക്കാനും മഴയുടെ ലഭ്യതയില്‍ കുറവുണ്ടാകാതിരിക്കാനും അണക്കെട്ടുകള്‍ വറ്റിവരണ്ട് പോകാതിരിക്കാനും വേണ്ടി ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഹൈറേഞ്ച് വനമേഖലകളില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്നും ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ തദ്ദേശ ഗ്രാമസഭകള്‍ക്ക് അനുമതി നല്‍കണമെന്നും അതിനായി ശാസ്ത്രീയമായ സുസ്ഥിര വികസന മാതൃകകള്‍ വരച്ചു കാട്ടുകയും ചെയ്ത ഒരു റിപ്പോര്‍ട്ടിനെതിരെയാണ് കുപ്രചാരണങ്ങള്‍ പള്ളിക്കാരും തല്‍പ്പരകക്ഷികളും അഴിച്ചുവിട്ടിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ജനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് മാത്രം തീരുമാനമെടുക്കാവൂ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്കെതിരെയോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയോ റിപ്പോര്‍ട്ടില്‍ യാതൊരു പരാമര്‍ശവുമില്ല
രാജഭരണ കാലം മുതല്‍ തുടങ്ങി കേരള പിറവിയ്ക്ക് ശേഷവും കൃഷിക്കായി, മണ്ണിനെ സ്നേഹിച്ച ഒരു ജനസമൂഹം കാടുകയറി സംസ്ഥാനത്തിന് സാമ്പത്തിക പുരോഗതി വരുത്തിത്തീര്‍ത്ത കുടിയേറ്റക്കാര്‍ക്കെതിരെയാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടെന്ന് ആക്കിത്തീര്‍ക്കുവാനുള്ള പരിശ്രമമാണ് നടന്നുവരുന്നത്. ചേട്ടന്മാരെ ഇളക്കിവശാക്കാന് പോന്ന ഒരായുധമാണിതെന്ന് തിരിച്ചറിവുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണിതിന് പിന്നിലും
മുല്ലപ്പെരിയാര്‍ പൊട്ടി ലക്ഷക്കണക്കിനാളുകള്‍ ഒഴുകി കടലിലെത്തുമെന്ന് പറഞ്ഞ് ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ചിലര്‍ക്കെങ്കിലും ഗാഡ്ഗില്‍ കമ്മറ്റിക്കെതിരെയുള്ള കള്ളപ്രചാരണത്തില്‍ പങ്കുണ്ട് എന്നത് പകല്‍ വെളിച്ചംപോലെ സത്യമാണ്. മുല്ലപ്പെരിയാര്‍ സംരക്ഷണം എന്തുകൊണ്ട് വേനല്‍ക്കാലത്ത് ഏറ്റെടുക്കുന്നില്ല എന്ന കാര്യം ആലോചിച്ചാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മുല്ലപ്പെരിയാര്‍ രാഷ്ട്രീയം മനസ്സിലാകും
ഗാഡ്ഗില്‍ കമ്മറ്റിയ്ക്കെതിരെയുള്ള കള്ളപ്രചരണത്തിന് പിന്നില്‍ ഭിന്നിച്ചുപോകാതെ 2014 ലെ തെരഞ്ഞെടുപ്പില്‍ മലയോര കര്‍ഷകന്റെയും കുടിയേറ്റക്കാരന്റെയും ഹൈറേഞ്ചുകാരുടേയും വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള ഗൂഢതന്ത്രമില്ലേ എന്ന് ചിന്തിച്ചുപോകും. നിയമമല്ലാത്ത, വെറും നിര്‍ദ്ദേശങ്ങള്‍ മാത്രമായ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ കരിനിയമമായി വരെ ചിത്രീകരിക്കുന്ന തല്‍പ്പര കക്ഷികളുടെ നീക്കം സംസ്ഥാനത്തിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ കസ്തൂരി രംഗന് സമിതിയെ നിയോഗിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും, നിര്‍ദ്ദേശങ്ങള്‍ നിയമമാകുന്നതിന് മുമ്പ് എല്ലാ വിഭാഗം ആളുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും
കേരള സര്‍ക്കാര്‍ ഇതിനോടകം തന്നെ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കേ ഒരു വിഭാഗം ആളുകള്‍ മതങ്ങളുടെ പിന്തുണയോടെ ചില പ്രാദേശിക പാര്‍ട്ടികളുടെ ഒത്താശയോടെ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ബോധപൂര്‍വം തിരിയുന്നതിന് പിന്നില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നുതന്നെ മനസ്സിലാക്കണം
കാട്ടിലെ പുലികളേയും ആനകളെയും മറ്റ് വന്യമൃഗങ്ങളെയും വനവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശത്തെ ജനങ്ങള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്തുവാനുള്ള അധികാരം കൈമാറിയാല്‍ ഇക്കാലമത്രയും പുലികളുടേയും ആനകളുടേയും കള്ളക്കണക്കെഴുതുന്ന വനംവകുപ്പിന് സഹിക്കാനാകുമോ? അതുകൊണ്ട് അവര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായി ഇടുക്കിയില്‍ 780 മെഗാവാട്ട് ശേഷിയുള്ള ഡാം നിര്‍മിച്ച് വെറും 273 മെഗാവാട്ട് വൈദ്യുതി മാത്രം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ബോര്‍ഡിന് ഇനിയും ഇടുക്കിപോലെ നഷ്ടക്കച്ചവടത്തില്‍ അതിരപ്പിള്ളി അണക്കെട്ട് നിര്‍മിക്കണം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നത് അതിരപ്പിള്ളി അണക്കെട്ട് നഷ്ടമാകുമെന്നും പ്രകൃതി പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നുമാണ്. അങ്ങനെ വൈദ്യുതി ബോര്‍ഡ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായി തല്‍പ്പര കക്ഷികളും പള്ളിക്കാരും വകുപ്പുകളും രാഷ്ട്രീയക്കാരും ഒത്തുചേര്ന്നെതിര്ത്തപ്പോള് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ‘ജനവിരുദ്ധ’മായിരിക്കുന്നു എന്ന് മുദ്ര കുത്തപ്പെട്ടിരിക്കുന്നു. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ സത്യങ്ങളില്‍നിന്നും അനേകം കാതം വഴിമാറി ദുഷ്പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഇടുക്കി-വയനാട് ഹൈറേഞ്ചിലെ ജനങ്ങള്‍ മറന്നുപോകുന്നത് തങ്ങള്‍ നിരന്തരം അനുഭവിക്കുന്ന ദുരന്തങ്ങളും ദുരിതങ്ങളുമാണ്. ക്രമാതീതമായ ഉരുള്‍പൊട്ടലും റോഡ് ഇടിയലും ഭൂചലനവും കടുത്ത വരള്‍ച്ചയും രൂക്ഷമായ കുടിവെള്ളക്ഷാമവും കാലാവസ്ഥാ മാറ്റവും കൃഷി നാശവും മണ്ണിന്റെ ഗുണമേന്മാ കുറവും വന്യമൃഗ ഉപദ്രവവും രോഗങ്ങളും മറ്റുമാണിവയില് ചിലത്
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ശരിക്കും മനസ്സിലാക്കാതെ പ്രതികരിക്കുമ്പോള്‍ നാം പിന്തുണയ്ക്കുന്നത് വനംകൊള്ളയെയും അനധികൃത പാറമടകളെയും മലയിടിച്ച് മണ്ണെടുപ്പിനേയും ക്രമാതീതമായ പ്രകൃതിവിഭവ ചൂഷണത്തേയുമാണ്. എസ്റ്റേറ്റുകളിലെ അത്യധികമായ കീടനാശിനി പ്രയോഗത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടെങ്കില്‍ കാസര്‍ഗോട്ടെ എന്റോസള്ഫാന് ഇരകള്‍ക്കെതിരെയാണ്. പണമുണ്ടാക്കുവാന്‍ ഏതാനുംപേര്‍ നടത്തുന്ന ക്രമാതീതമായ പ്രകൃതിവിഭവ ചൂഷണത്തെ നിങ്ങള്‍ അനുകൂലിക്കുന്നുവെങ്കില്‍ കുടിവെള്ളക്ഷാമത്തിനും ഉരുള്‍പൊട്ടലിനും ഭൂചലനത്തിനും റോഡും മലയും ഇടിയുന്നതിനും വനംകൊള്ളയ്ക്കും കൂട്ടുനില്‍ക്കുകയാണ്. സംസ്ഥാനത്തെ നദികളിലെ വേനല്‍ക്കാല നീരൊഴുക്കുണ്ടാക്കുന്നതിന് നിങ്ങള്‍ എതിരാണെങ്കില്‍ തീര്‍ച്ചയായും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കണം. ഹൈറേഞ്ച് ഇടനാടുപോലെയോ തീരദേശംപോലെയോ അല്ല. അവിടുത്തെ വികസനം പ്രദേശത്തിന് യോജിച്ചതാകണം
വനങ്ങള്‍ പൂര്‍ണമായി നാടായി മാറുന്നത് നാടിനാപത്താണ്. കാലാവസ്ഥ മാറും ദുരിതങ്ങള്‍ ഏറും രോഗങ്ങള്‍ കൂടും ഔഷധസസ്യങ്ങള്‍ കുറ്റിയറ്റുപോകും ജലലഭ്യത കുറയും ചൂടുകാറ്റടിക്കും വന്യമൃഗങ്ങള്‍ക്ക് വംശനാശം നേരിടും. മഴ കുറയും. വൈകാതെ സംസ്ഥാനം മരുവല്‍ക്കരണത്തിന്റെ പിടിയിലാകും. കുന്നുകളും മലകളും ജലസംഭരണികളാണ് അവ ഇടിച്ചുനിരത്തുന്നത് ദൂരവ്യാപകമായ ദുരന്തങ്ങള്‍ക്കിടവരുത്തും. നദികള്‍ വറ്റിവരളും. ജലവൈദ്യുത പദ്ധതികള്‍ നശിക്കും. കൃഷിഭൂമികള്‍ വിണ്ടു കീറും കാറ്റിന്റെ ഗതിമാറും മഴയ്ക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കേണ്ടിവരും
ഇന്ന് ഹൈറേഞ്ചിലുണ്ടായിരിക്കുന്ന ഇത്തരം മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുവാനാകുമോ? കുന്നുകളും മലകളും നിന്നിടങ്ങളില്‍ വന്‍കിട റിസോര്‍ട്ടുകള്‍, പാറമടകള്‍ തീര്‍ത്തിരിക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍, രൂക്ഷമായ മണ്ണൊലിപ്പ്, നദികളില്‍ ജലമില്ലായ്മ, അണക്കെട്ടുകളില്‍ ജലമില്ലാത്തതിനാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പവര്‍ക്കട്ട്, വരള്‍ച്ചമൂലമുള്ള കൃഷി തകര്‍ച്ച, കീടനാശിനി മൂലമുള്ള പുതിയപുതിയ രോഗങ്ങള്‍, മഴ കുറയല്‍, കാലാവസ്ഥയിലെ മാറ്റം, വന്യമൃഗങ്ങള്‍ കൂടുതലായി നാട്ടിലിറങ്ങല്‍, കൃഷി നശിപ്പിക്കല്‍, മനുഷ്യരും മൃഗങ്ങളുമായി സംഘര്‍ഷം, ജൈവവൈവിധ്യനാശം, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ പ്രചരണം നടത്തുന്നവര്‍ മൂടിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നതും ഈ പ്രശ്നങ്ങളല്ലെ?
യാതൊരു നിയന്ത്രണവുമില്ലാതെ ഹൈറേഞ്ചിനെ ചൂഷണം ചെയ്ത് നശിപ്പിച്ച് പണം കൊയ്തെടുക്കുവാന്‍ തീരുമാനിച്ചുറച്ചവരല്ലേ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ പ്രചരണം നടത്തുന്നത്. നാം ഒന്നാലോചിക്കുക, വനംകൊള്ള നടത്തിയും ഭൂമി കയ്യേറിയും പാറപൊട്ടിച്ചും കുന്നിടിച്ചും റിസോര്‍ട്ട് കെട്ടിയും എത്ര സാധാരണക്കാരന് പണമുണ്ടാക്കുവാന്‍ കഴിഞ്ഞു? ഹൈറേഞ്ച് നശിപ്പിച്ച് ധനവാന്മാരായി തീര്‍ന്ന ഒരുപറ്റം ആളുകളല്ലേ കുടിയേറ്റ കര്‍ഷകന്റെ പേരില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്? മലനാട്ടില്‍ റോഡു പണിതും അണക്കെട്ടുക്കെട്ടിയും റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയും വന്യമൃഗങ്ങളെ കടത്തിയും കള്ള തടി കടത്തിയും ഒരൊറ്റ കുടിയേറ്റക്കാരനും പണമുണ്ടാക്കിയിട്ടില്ലെന്നത് വസ്തുത മാത്രമാണ്. ഹൈറേഞ്ചിലെ വിഭവങ്ങള്‍ ഊറ്റിയെടുത്ത് പ്രകൃതിയെ നശിപ്പിക്കാന്‍ തീരുമാനമെടുത്ത ഏതാനും ചിലരല്ലേ ഇതൊക്കെ ചെയ്യാന്‍ ധൃതികൂട്ടുന്നത്
അവര്‍ ആരൊക്കെയാണെന്നും എല്ലാവര്ക്കും അറിയാം. അവര്‍ക്ക് ഏലകൃഷിയുടെ പേരില്‍ സര്‍ക്കാര്‍ വനം കൈവശപ്പെടുത്തണം, പാട്ടത്തിന് ലഭിച്ച ഭൂമി തിരികെ സര്‍ക്കാരില്‍ നല്കാതിരിക്കണം, വനഭൂമിയില്‍ റിസോര്‍ട്ട് കെട്ടി പണം കൊയ്യണം, വനഭൂമി പതിച്ചെടുക്കണം തീര്‍ന്നില്ല. വനനിയമങ്ങള്‍ അട്ടിമറിയ്ക്കണം, ടൂറിസത്തിന്റെ പേരില്‍ പാട്ടഭൂമി സ്വന്തം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണം, കാടിന്റെ കോര്‍സോണും ബഫര്‍സോണും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിട്ടുകിട്ടണം. വനഭൂമിയില്‍ മൊത്തമായി റബര്‍ വളര്‍ത്തണം. വനഭൂമിയില്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ കൊണ്ടുവരണം, പ്രാകൃതമായ രീതിയില്‍ തോട്ട പൊട്ടിച്ച് മത്സ്യം പിടിക്കണം, യാതൊരു നിയന്ത്രണവുമില്ലാതെ പ്ലാസ്റ്റിക് മലിനീകരണം നടത്തണം, സുഗന്ധവ്യഞ്ജനങ്ങളുടെ പേരില്‍ വനഭൂമി അനിയന്ത്രിതമായി ഉപയോഗിക്കണം. സഹജീവികള്‍ക്ക് ഇടനാട്ടിലും തീരപ്രദേശത്തും നദിക്കരയിലും മാരക കീടനാശിനിമൂലം ഭീകരരോഗങ്ങള്‍ വന്നാലും യാതൊരു നിയന്ത്രണവുമില്ലാതെ രാസകീടനാശിനികള്‍ തെളിയിക്കണം
യാതൊരു കാരണവശാലും ജൈവകീടനാശിനിയിലേയ്ക്കോ ജൈവകൃഷിരീതിയിലേയ്ക്കോ മാറില്ല! വന്യജീവികളെ കൊന്നൊടുക്കുവാനും കടത്താനും അനുവാദം ലഭിക്കണം. ഹൈറേഞ്ചില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ പ്രചരണം നടത്തുന്നവരുടെ മനസ്സിലിരുപ്പ് ഇതാണ്. ഇതിനായി കള്ളപ്രചരണമാണ് നടക്കുന്നത്
2011 ആഗസ്റ്റ് 31 ന് ഗാഡ്ഗില്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ മടി കാണിച്ചത് റിപ്പോര്‍ട്ടിനെ ജനങ്ങളില്‍നിന്ന് മറച്ചുവെയ്ക്കാനായിരുന്നുവെന്നും പതിറ്റാണ്ടുകളായി അന്താരാഷ്ട്ര തലത്തില്‍ ഹോട്ട്സ്പോട്ടായി കണക്കാക്കുന്ന പശ്ചിമഘട്ട ജൈവൈവിധ്യം 2012 ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ചേര്‍ന്ന യുനെസ്കോ സമിതി പശ്ചിമഘട്ടത്തെ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചതും ഗാഡ്ഗില്‍ നടത്തിയ നിഗൂഢ നീക്കമാണെന്നും കേരളത്തിലെ എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും പശ്ചിമഘട്ടത്തിന്റെ പേരില്‍ ജനങ്ങളെ വനംവകുപ്പുകാര്‍ ഉപദ്രവിക്കുമെന്നുള്ള നുണകള്‍ പ്രചരിപ്പിക്കുകയാണ്
ഗാഡ്ഗില്‍ കമ്മറ്റി പഠനം ആരംഭിച്ചതുമുതല്‍ തുടര്‍ച്ചയായി വെബ്സൈറ്റില്‍ പഠന കാര്യങ്ങളും എല്ലാത്തരം ആളുകളെയും കാണുന്നതിന്റെ വിവരങ്ങളും പ്രതികരണങ്ങളും റിപ്പോര്‍ട്ടുകളും നല്കി വരുന്നുണ്ടായിരുന്നെങ്കിലും ജനങ്ങളെ കേള്‍ക്കാതെ ഗോപ്യമായിട്ടാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നതെന്നും മറ്റുമുള്ള കള്ളപ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വസ്തുതകള്‍ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും വളരെ അകലെയാണെന്നുമാത്രം. കള്ളപ്രചരണത്തിനായി മതത്തെയും രാഷ്ട്രീയത്തേയും വോട്ട് ബാങ്ക് തന്ത്രങ്ങളെയും കൂട്ടുപിടിച്ചിരിക്കുന്നുവെന്നുമാത്രം. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ശാസ്ത്രീയമായി പഠിച്ച് വിശകലനം നടത്തി ഉണ്ടാക്കിയതാണ്. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ നിയമങ്ങളുടെ പരിധിയില്‍വച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ പരിശ്രമിക്കണം. അതല്ലാതെ ഹൈറേഞ്ചിനെ തകര്‍ക്കുവാന്‍ കര്‍ഷകരുടെ പേരു പറഞ്ഞ് നടത്തുന്ന പ്രചരണങ്ങള്‍ തള്ളിക്കളയണം. സത്യം മനസ്സിലാക്കുവാന്‍ ജനങ്ങളും തയ്യാറാകണം
മണ്ണിനോടും മലമ്പാമ്പിനോടും മലമ്പനിയോടും മല്ലടിച്ച് ജീവിച്ച മലനാടിന്റെ മക്കളെയും പ്രതികൂലകാലാവസ്ഥ, രോഗങ്ങള്‍, ദുഃഖങ്ങള്‍, വേദനകള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ നേരിട്ട ഹൈറേഞ്ചിലെ കുടിയേറ്റക്കാരെയും കര്‍ഷകരെയും മലയിറക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടെന്നാണ് പ്രധാന ആരോപണം. ഹൈറേഞ്ചിന്റെ ദുഃസ്ഥിതിയകറ്റാനും ക്രമാതീതമായ പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനും കാര്‍ഷിക വൃത്തി സുസ്ഥിരമാക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും സംസ്ഥാനത്തെ നദികളിലെ വേനല്‍ക്കാല നീരൊഴുക്ക് നിലനിര്‍ത്താനും വനവിഭവങ്ങളും വന ആവാസവ്യവസ്ഥയും നിലനിര്‍ത്താനും കീടനാശിനി വിപത്ത് ഒഴിവാക്കാനും മഴയുടെ ലഭ്യതയില്‍ കുറവുണ്ടാകാതിരിക്കാനും അണക്കെട്ടുകള്‍ വറ്റിവരണ്ട് പോകാതിരിക്കാനും വേണ്ടി ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഹൈറേഞ്ച് വനമേഖലകളില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്നും ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ തദ്ദേശ ഗ്രാമസഭകള്‍ക്ക് അനുമതി നല്‍കണമെന്നും അതിനായി ശാസ്ത്രീയമായ സുസ്ഥിര വികസന മാതൃകകള്‍ വരച്ചു കാട്ടുകയും ചെയ്ത ഒരു റിപ്പോര്‍ട്ടിനെതിരെയാണ് കുപ്രചാരണങ്ങള്‍ പള്ളിക്കാരും തല്‍പ്പരകക്ഷികളും അഴിച്ചുവിട്ടിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ജനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് മാത്രം തീരുമാനമെടുക്കാവൂ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്
ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്കെതിരെയോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയോ റിപ്പോര്‍ട്ടില്‍ യാതൊരു പരാമര്‍ശവുമില്ല. രാജഭരണ കാലം മുതല്‍ തുടങ്ങി കേരള പിറവിയ്ക്ക് ശേഷവും കൃഷിക്കായി, മണ്ണിനെ സ്നേഹിച്ച ഒരു ജനസമൂഹം കാടുകയറി സംസ്ഥാനത്തിന് സാമ്പത്തിക പുരോഗതി വരുത്തിത്തീര്‍ത്ത കുടിയേറ്റക്കാര്‍ക്കെതിരെയാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടെന്ന് ആക്കിത്തീര്‍ക്കുവാനുള്ള പരിശ്രമമാണ് നടന്നുവരുന്നത്. ചേട്ടന്മാരെ ഇളക്കിവശാക്കാന് പോന്ന ഒരായുധമാണിതെന്ന് തിരിച്ചറിവുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണിതിന് പിന്നിലും
മുല്ലപ്പെരിയാര്‍ പൊട്ടി ലക്ഷക്കണക്കിനാളുകള്‍ ഒഴുകി കടലിലെത്തുമെന്ന് പറഞ്ഞ് ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ചിലര്‍ക്കെങ്കിലും ഗാഡ്ഗില്‍ കമ്മറ്റിക്കെതിരെയുള്ള കള്ളപ്രചാരണത്തില്‍ പങ്കുണ്ട് എന്നത് പകല്‍ വെളിച്ചംപോലെ സത്യമാണ്. മുല്ലപ്പെരിയാര്‍ സംരക്ഷണം എന്തുകൊണ്ട് വേനല്‍ക്കാലത്ത് ഏറ്റെടുക്കുന്നില്ല എന്ന കാര്യം ആലോചിച്ചാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മുല്ലപ്പെരിയാര്‍ രാഷ്ട്രീയം മനസ്സിലാകും. ഗാഡ്ഗില്‍ കമ്മറ്റിയ്ക്കെതിരെയുള്ള കള്ളപ്രചരണത്തിന് പിന്നില്‍ ഭിന്നിച്ചുപോകാതെ 2014 ലെ തെരഞ്ഞെടുപ്പില്‍ മലയോര കര്‍ഷകന്റെയും കുടിയേറ്റക്കാരന്റെയും ഹൈറേഞ്ചുകാരുടേയും വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള ഗൂഢതന്ത്രമില്ലേ എന്ന് ചിന്തിച്ചുപോകും. നിയമമല്ലാത്ത, വെറും നിര്‍ദ്ദേശങ്ങള്‍ മാത്രമായ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ കരിനിയമമായി വരെ ചിത്രീകരിക്കുന്ന തല്‍പ്പര കക്ഷികളുടെ നീക്കം സംസ്ഥാനത്തിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ
റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ കസ്തൂരി രംഗന് സമിതിയെ നിയോഗിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും, നിര്‍ദ്ദേശങ്ങള്‍ നിയമമാകുന്നതിന് മുമ്പ് എല്ലാ വിഭാഗം ആളുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും. കേരള സര്‍ക്കാര്‍ ഇതിനോടകം തന്നെ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കേ ഒരു വിഭാഗം ആളുകള്‍ മതങ്ങളുടെ പിന്തുണയോടെ ചില പ്രാദേശിക പാര്‍ട്ടികളുടെ ഒത്താശയോടെ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ബോധപൂര്‍വം തിരിയുന്നതിന് പിന്നില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നുതന്നെ മനസ്സിലാക്കണം
കാട്ടിലെ പുലികളേയും ആനകളെയും മറ്റ് വന്യമൃഗങ്ങളെയും വനവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശത്തെ ജനങ്ങള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്തുവാനുള്ള അധികാരം കൈമാറിയാല്‍ ഇക്കാലമത്രയും പുലികളുടേയും ആനകളുടേയും കള്ളക്കണക്കെഴുതുന്ന വനംവകുപ്പിന് സഹിക്കാനാകുമോ? അതുകൊണ്ട് അവര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായി ഇടുക്കിയില്‍ 780 മെഗാവാട്ട് ശേഷിയുള്ള ഡാം നിര്‍മിച്ച് വെറും 273 മെഗാവാട്ട് വൈദ്യുതി മാത്രം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ബോര്‍ഡിന് ഇനിയും ഇടുക്കിപോലെ നഷ്ടക്കച്ചവടത്തില്‍ അതിരപ്പിള്ളി അണക്കെട്ട് നിര്‍മിക്കണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നത് അതിരപ്പിള്ളി അണക്കെട്ട് നഷ്ടമാകുമെന്നും പ്രകൃതി പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നുമാണ്. അങ്ങനെ വൈദ്യുതി ബോര്‍ഡ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായി തല്‍പ്പര കക്ഷികളും പള്ളിക്കാരും വകുപ്പുകളും രാഷ്ട്രീയക്കാരും ഒത്തുചേര്ന്നെതിര്ത്തപ്പോള് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ‘ജനവിരുദ്ധ’മായിരിക്കുന്നു എന്ന് മുദ്ര കുത്തപ്പെട്ടിരിക്കുന്നു
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ സത്യങ്ങളില്‍നിന്നും അനേകം കാതം വഴിമാറി ദുഷ്പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഇടുക്കി-വയനാട് ഹൈറേഞ്ചിലെ ജനങ്ങള്‍ മറന്നുപോകുന്നത് തങ്ങള്‍ നിരന്തരം അനുഭവിക്കുന്ന ദുരന്തങ്ങളും ദുരിതങ്ങളുമാണ്. ക്രമാതീതമായ ഉരുള്‍പൊട്ടലും റോഡ് ഇടിയലും ഭൂചലനവും കടുത്ത വരള്‍ച്ചയും രൂക്ഷമായ കുടിവെള്ളക്ഷാമവും കാലാവസ്ഥാ മാറ്റവും കൃഷി നാശവും മണ്ണിന്റെ ഗുണമേന്മാ കുറവും വന്യമൃഗ ഉപദ്രവവും രോഗങ്ങളും മറ്റുമാണിവയില് ചിലത്.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ശരിക്കും മനസ്സിലാക്കാതെ പ്രതികരിക്കുമ്പോള്‍ നാം പിന്തുണയ്ക്കുന്നത് വനംകൊള്ളയെയും അനധികൃത പാറമടകളെയും മലയിടിച്ച് മണ്ണെടുപ്പിനേയും ക്രമാതീതമായ പ്രകൃതിവിഭവ ചൂഷണത്തേയുമാണ്
എസ്റ്റേറ്റുകളിലെ അത്യധികമായ കീടനാശിനി പ്രയോഗത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടെങ്കില്‍ കാസര്‍ഗോട്ടെ എന്റോസള്ഫാന് ഇരകള്‍ക്കെതിരെയാണ്. പണമുണ്ടാക്കുവാന്‍ ഏതാനുംപേര്‍ നടത്തുന്ന ക്രമാതീതമായ പ്രകൃതിവിഭവ ചൂഷണത്തെ നിങ്ങള്‍ അനുകൂലിക്കുന്നുവെങ്കില്‍ കുടിവെള്ളക്ഷാമത്തിനും ഉരുള്‍പൊട്ടലിനും ഭൂചലനത്തിനും റോഡും മലയും ഇടിയുന്നതിനും വനംകൊള്ളയ്ക്കും കൂട്ടുനില്‍ക്കുകയാണ്. സംസ്ഥാനത്തെ നദികളിലെ വേനല്‍ക്കാല നീരൊഴുക്കുണ്ടാക്കുന്നതിന് നിങ്ങള്‍ എതിരാണെങ്കില്‍ തീര്‍ച്ചയായും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കണം. ഹൈറേഞ്ച് ഇടനാടുപോലെയോ തീരദേശംപോലെയോ അല്ല
അവിടുത്തെ വികസനം പ്രദേശത്തിന് യോജിച്ചതാകണം. വനങ്ങള്‍ പൂര്‍ണമായി നാടായി മാറുന്നത് നാടിനാപത്താണ്. കാലാവസ്ഥ മാറും ദുരിതങ്ങള്‍ ഏറും രോഗങ്ങള്‍ കൂടും ഔഷധസസ്യങ്ങള്‍ കുറ്റിയറ്റുപോകും ജലലഭ്യത കുറയും ചൂടുകാറ്റടിക്കും വന്യമൃഗങ്ങള്‍ക്ക് വംശനാശം നേരിടും. മഴ കുറയും. വൈകാതെ സംസ്ഥാനം മരുവല്‍ക്കരണത്തിന്റെ പിടിയിലാകും. കുന്നുകളും മലകളും ജലസംഭരണികളാണ് അവ ഇടിച്ചുനിരത്തുന്നത് ദൂരവ്യാപകമായ ദുരന്തങ്ങള്‍ക്കിടവരുത്തും. നദികള്‍ വറ്റിവരളും. ജലവൈദ്യുത പദ്ധതികള്‍ നശിക്കും
കൃഷിഭൂമികള്‍ വിണ്ടു കീറും കാറ്റിന്റെ ഗതിമാറും മഴയ്ക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കേണ്ടിവരും. ഇന്ന് ഹൈറേഞ്ചിലുണ്ടായിരിക്കുന്ന ഇത്തരം മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുവാനാകുമോ? കുന്നുകളും മലകളും നിന്നിടങ്ങളില്‍ വന്‍കിട റിസോര്‍ട്ടുകള്‍, പാറമടകള്‍ തീര്‍ത്തിരിക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍, രൂക്ഷമായ മണ്ണൊലിപ്പ്, നദികളില്‍ ജലമില്ലായ്മ, അണക്കെട്ടുകളില്‍ ജലമില്ലാത്തതിനാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പവര്‍ക്കട്ട്, വരള്‍ച്ചമൂലമുള്ള കൃഷി തകര്‍ച്ച, കീടനാശിനി മൂലമുള്ള പുതിയപുതിയ രോഗങ്ങള്‍, മഴ കുറയല്‍, കാലാവസ്ഥയിലെ മാറ്റം, വന്യമൃഗങ്ങള്‍ കൂടുതലായി നാട്ടിലിറങ്ങല്‍, കൃഷി നശിപ്പിക്കല്‍, മനുഷ്യരും മൃഗങ്ങളുമായി സംഘര്‍ഷം, ജൈവവൈവിധ്യനാശം, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ പ്രചരണം നടത്തുന്നവര്‍ മൂടിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നതും ഈ പ്രശ്നങ്ങളല്ലെ
യാതൊരു നിയന്ത്രണവുമില്ലാതെ ഹൈറേഞ്ചിനെ ചൂഷണം ചെയ്ത് നശിപ്പിച്ച് പണം കൊയ്തെടുക്കുവാന്‍ തീരുമാനിച്ചുറച്ചവരല്ലേ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ പ്രചരണം നടത്തുന്നത്. നാം ഒന്നാലോചിക്കുക, വനംകൊള്ള നടത്തിയും ഭൂമി കയ്യേറിയും പാറപൊട്ടിച്ചും കുന്നിടിച്ചും റിസോര്‍ട്ട് കെട്ടിയും എത്ര സാധാരണക്കാരന് പണമുണ്ടാക്കുവാന്‍ കഴിഞ്ഞു? ഹൈറേഞ്ച് നശിപ്പിച്ച് ധനവാന്മാരായി തീര്‍ന്ന ഒരുപറ്റം ആളുകളല്ലേ കുടിയേറ്റ കര്‍ഷകന്റെ പേരില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്? മലനാട്ടില്‍ റോഡു പണിതും അണക്കെട്ടുക്കെട്ടിയും റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയും വന്യമൃഗങ്ങളെ കടത്തിയും കള്ള തടി കടത്തിയും ഒരൊറ്റ കുടിയേറ്റക്കാരനും പണമുണ്ടാക്കിയിട്ടില്ലെന്നത് വസ്തുത മാത്രമാണ്. ഹൈറേഞ്ചിലെ വിഭവങ്ങള്‍ ഊറ്റിയെടുത്ത് പ്രകൃതിയെ നശിപ്പിക്കാന്‍ തീരുമാനമെടുത്ത ഏതാനും ചിലരല്ലേ ഇതൊക്കെ ചെയ്യാന്‍ ധൃതികൂട്ടുന്നത്. അവര്‍ ആരൊക്കെയാണെന്നും എല്ലാവര്ക്കും അറിയാം
അവര്‍ക്ക് ഏലകൃഷിയുടെ പേരില്‍ സര്‍ക്കാര്‍ വനം കൈവശപ്പെടുത്തണം, പാട്ടത്തിന് ലഭിച്ച ഭൂമി തിരികെ സര്‍ക്കാരില്‍ നല്കാതിരിക്കണം, വനഭൂമിയില്‍ റിസോര്‍ട്ട് കെട്ടി പണം കൊയ്യണം, വനഭൂമി പതിച്ചെടുക്കണം തീര്‍ന്നില്ല. വനനിയമങ്ങള്‍ അട്ടിമറിയ്ക്കണം, ടൂറിസത്തിന്റെ പേരില്‍ പാട്ടഭൂമി സ്വന്തം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണം, കാടിന്റെ കോര്‍സോണും ബഫര്‍സോണും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിട്ടുകിട്ടണം. വനഭൂമിയില്‍ മൊത്തമായി റബര്‍ വളര്‍ത്തണം
വനഭൂമിയില്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ കൊണ്ടുവരണം, പ്രാകൃതമായ രീതിയില്‍ തോട്ട പൊട്ടിച്ച് മത്സ്യം പിടിക്കണം, യാതൊരു നിയന്ത്രണവുമില്ലാതെ പ്ലാസ്റ്റിക് മലിനീകരണം നടത്തണം, സുഗന്ധവ്യഞ്ജനങ്ങളുടെ പേരില്‍ വനഭൂമി അനിയന്ത്രിതമായി ഉപയോഗിക്കണം. സഹജീവികള്‍ക്ക് ഇടനാട്ടിലും തീരപ്രദേശത്തും നദിക്കരയിലും മാരക കീടനാശിനിമൂലം ഭീകരരോഗങ്ങള്‍ വന്നാലും യാതൊരു നിയന്ത്രണവുമില്ലാതെ രാസകീടനാശിനികള്‍ തെളിയിക്കണം
യാതൊരു കാരണവശാലും ജൈവകീടനാശിനിയിലേയ്ക്കോ ജൈവകൃഷിരീതിയിലേയ്ക്കോ മാറില്ല! വന്യജീവികളെ കൊന്നൊടുക്കുവാനും കടത്താനും അനുവാദം ലഭിക്കണം. ഹൈറേഞ്ചില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ പ്രചരണം നടത്തുന്നവരുടെ മനസ്സിലിരുപ്പ് ഇതാണ്. ഇതിനായി കള്ളപ്രചരണമാണ് നടക്കുന്നത്
2011 ആഗസ്റ്റ് 31 ന് ഗാഡ്ഗില്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ മടി കാണിച്ചത് റിപ്പോര്‍ട്ടിനെ ജനങ്ങളില്‍നിന്ന് മറച്ചുവെയ്ക്കാനായിരുന്നുവെന്നും പതിറ്റാണ്ടുകളായി അന്താരാഷ്ട്ര തലത്തില്‍ ഹോട്ട്സ്പോട്ടായി കണക്കാക്കുന്ന പശ്ചിമഘട്ട ജൈവൈവിധ്യം 2012 ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ചേര്‍ന്ന യുനെസ്കോ സമിതി പശ്ചിമഘട്ടത്തെ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചതും ഗാഡ്ഗില്‍ നടത്തിയ നിഗൂഢ നീക്കമാണെന്നും കേരളത്തിലെ എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും പശ്ചിമഘട്ടത്തിന്റെ പേരില്‍ ജനങ്ങളെ വനംവകുപ്പുകാര്‍ ഉപദ്രവിക്കുമെന്നുള്ള നുണകള്‍ പ്രചരിപ്പിക്കുകയാണ്
ഗാഡ്ഗില്‍ കമ്മറ്റി പഠനം ആരംഭിച്ചതുമുതല്‍ തുടര്‍ച്ചയായി വെബ്സൈറ്റില്‍ പഠന കാര്യങ്ങളും എല്ലാത്തരം ആളുകളെയും കാണുന്നതിന്റെ വിവരങ്ങളും പ്രതികരണങ്ങളും റിപ്പോര്‍ട്ടുകളും നല്കി വരുന്നുണ്ടായിരുന്നെങ്കിലും ജനങ്ങളെ കേള്‍ക്കാതെ ഗോപ്യമായിട്ടാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നതെന്നും മറ്റുമുള്ള കള്ളപ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വസ്തുതകള്‍ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും വളരെ അകലെയാണെന്നുമാത്രം. കള്ളപ്രചരണത്തിനായി മതത്തെയും രാഷ്ട്രീയത്തേയും വോട്ട് ബാങ്ക് തന്ത്രങ്ങളെയും കൂട്ടുപിടിച്ചിരിക്കുന്നുവെന്നുമാത്രം
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ശാസ്ത്രീയമായി പഠിച്ച് വിശകലനം നടത്തി ഉണ്ടാക്കിയതാണ്. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ നിയമങ്ങളുടെ പരിധിയില്‍വച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ പരിശ്രമിക്കണം. അതല്ലാതെ ഹൈറേഞ്ചിനെ തകര്‍ക്കുവാന്‍ കര്‍ഷകരുടെ പേരു പറഞ്ഞ് നടത്തുന്ന പ്രചരണങ്ങള്‍ തള്ളിക്കളയണം. സത്യം മനസ്സിലാക്കുവാന്‍ ജനങ്ങളും തയ്യാറാകണം
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: