ആലുവ: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ആലുവ മണപ്പുറത്തേക്കുള്ള താല്‍ക്കാലിക നടപ്പാലം നിര്‍മ്മാണം അഴിമതിക്ക് ഇടവരുത്തുമെന്ന് ആരോപണം. നഗരസഭ നേരിട്ടാണ് നടപ്പാലം നിര്‍മ്മിക്കുന്നത്. ഇതില്‍ നിന്നുള്ള പിരിവെടുക്കാന്‍ സ്വകാര്യവ്യക്തിക്ക് കരാര്‍ കൊടുത്തിരിക്കുകയാണ്. പാലം നിര്‍മ്മാണത്തിന് കരാറെടുക്കുന്നവര്‍ പാലത്തിലൂടെയുള്ളടോളും കഴിഞ്ഞവര്‍ഷം വരെ പിരിച്ചെടുത്തിരുന്നു. 29,20,000 രൂപക്കാണ് നഗരസഭപാലം നിര്‍മ്മാണത്തിന് കരാര്നല്കിയിരിക്കുന്നത്. പാലത്തില്‍ നിന്നുള്ള ടോള്‍ പിരിവിന് മറ്റൊരുടെന്ഡര് ക്ഷണിച്ചിരുന്നു. 10,10,001 രൂപക്കാണ് ടോള്‍പിരിവ് കരാര്‍. ഇതുപ്രകാരംതന്നെ 20 ലക്ഷം രൂപയോളം നഗരസഭക്ക് അധികബാധ്യതവരുന്നുണ്ട്. നഗരസഭക്ക് ഇത്രയധികം സാമ്പത്തിക ബാധ്യത വരുന്നതിന് പിന്നില്‍ സ്വകാര്യ കരാറുകാരനും നഗരസഭ അധികൃതരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ തവണ 27 ലക്ഷം രൂപയോളം പാലത്തില്‍ നിന്ന് കരാറുകാര്‍ക്ക് പിരിഞ്ഞുകിട്ടിയത്രെ. ഇതിനുപുറമെ രണ്ടരലക്ഷത്തോളം രൂപ പാലത്തില്‍ പരസ്യം ചെയ്തവകയിലും കിട്ടി. കഴിഞ്ഞ തവണ ശിവരാത്രിദിനത്തില്‍ ടോള്പണമായി മാത്രം കിട്ടിയത് ആറ് ലക്ഷത്തോളം രൂപയാണ്. ഈ വര്‍ഷം ഇതില്‍ കൂടുതല്‍ കിട്ടിയേക്കും. സ്വന്തം ചെലവില്‍ പാലംനിര്മ്മിക്കുന്നതിനാല് പാലത്തില്‍ പരസ്യം പ്രദര്ശിപ്പിക്കുന്നതില്നിന്നുള്ള വരുമാനവും നഗരസഭയ്ക്കുനേടാവുന്നതാണ്. ഇതില്‍ നിന്നുള്ള വരുമാനവും ടോള്‍ പിരിവ് കരാറുകാരന് നല്‍കിയതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: