കൊച്ചി: തൊഴില്‍ നൈപുണ്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതിയിലേക്ക് സ്കില്‍ ഡവലപ്മെന്റ് എക്സിക്ക്യൂട്ടീവുമാരെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന കാമ്പസ് റിക്രൂട്ട്മെന്റ് ഇന്ന് ജില്ലയിലെത്തും.
ഓരോ കോളേജുകളിലും തുറക്കുന്ന റിക്രൂട്ട്മെന്റ് കഫേകളിലൂടെ അവസാനവര്‍ഷ ഡിഗ്രി, പി. ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം. ഗ്രൂപ്പ് ഡിസ്കഷന്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിജയികള്‍ക്ക് മൂന്നാഴ്ച്ചത്തെ റസിഡന്‍ഷ്യല്‍ ട്രയിനിംഗ് മദ്ധ്യവേനലധിക്കാലത്ത് നല്‍കും. ഇതിനെ അടിസ്ഥാനമാക്കിയുളള സെലക്ഷന് പ്രോസസ്സിലൂടെയാണ് സ്കില്‍ ഡവലപ്മെന്റ് എക്സിക്യുട്ടീവുമാരെ തെരഞ്ഞെടുക്കുക. താമസസ്ഥലത്തിനടുത്തുളള സ്കൂളുകളിലോ കോളേജുകളിലോ ആയിരിക്കും
നിയമനം. അധ്യയന ദിവസങ്ങളില്‍ റഗുലര്‍ ക്ലാസ്സുകള്‍ക്ക് മുന്‍പോ പിമ്പോ ഒരു മണിക്കൂറാണ് സ്കില്‍ ഡവലപ്മെന്റ് പരിശീലനം. മണിക്കൂറൊന്നിന് 500 രൂപ വീതം എക്സിക്യൂട്ടീവുമാര്‍ക്ക് പ്രതിഫലം നല്‍കും. ഉപരിപഠനത്തിനോ മറ്റേതെങ്കിലും സ്ഥിരജോലിക്ക് പ്രവേശിക്കുന്നതിനോ തടസ്സമില്ല.
‘തൗസന്റ് സ്പ്ലെന്‍ഡിഡ് സ്റ്റാര്‍സ്’ എന്ന് നാമകരണം ചെയ്തിട്ടുളള ഈകാമ്പസ് റിക്രൂട്ട്മെന്റിനോടനുബന്ധിച്ചിട്ടുളള റോഡ് ഷോ ഇന്ന് സംസ്കൃത കോളേജ് തൃപ്പൂണിത്തുറ, ഗവ: ആര്‍ട്ട്സ് കോളേജ് തൃപ്പൂണിത്തുറ, ബിപിസി കോളേജ് പിറവം എന്നിവിടങ്ങളിലും 26ന് ഗവ:കോളേജ് മണിമലക്കുന്ന്, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി 27 എം.ഇ.എസ്. കോളേജ് മാറമ്പിള്ളി, സെന്റ് സേവ്യേഴ്സ് കോളേജ് ആലുവ, സെന്റ് പോള്‍സ് കോളേജ് കളമശ്ശേരി, ഭാരത് മാത കോളേജ് തൃക്കാക്കര 28ന് അല്‍-അമീന് കോളേജ് എടത്തല, യു.സി. കോളേജ് ആലുവ, എസ്.എന്‍.എം. കോളേജ് മാല്ല്യങ്കര മാര്‍ച്ച് ഒന്നിന് അക്വിനാസ് കോളേജ് ഇടക്കൊച്ചി, കൊച്ചിന് കോളേജ് കൊച്ചി, സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് എറണാകുളം, സെന്റ് തെരേസാസ് കോളേജ് എറണാകുളം, മഹാരാജാസ് കോളേജ് എറണാകുളം, സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര എന്നിവിടങ്ങളിലും നടക്കും. മാര്‍ച്ച് അഞ്ചിന് മോണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളേജ് അങ്കമാലി, ശ്രീശങ്കര കോളേജ് കാലടി, മാര്‍ത്തോമ കോളേജ് പെരുമ്പാവൂര്‍, എസ്. എസ്. വി കോളേജ് വളയന്‍ ചിറങ്ങര, മാര്‍ച്ച് ആറിന് നിര്‍മല കോളേജ് മൂവാറ്റുപുഴ, എം.എ. കോളേജ് കോതമംഗലം എന്നിവിടങ്ങളിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: