കൊച്ചി: 67 -ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ലീഗില്‍ സര്‍വീസസിനെ റെയില്‍വേ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. മധ്യപ്രദേശിനെ ഒഡീഷ 3-2നു തുരത്തി. ജയത്തോടെ ഒഡീഷ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.
പ്രതീക്ഷ കാക്കാതെ സര്‍വീസസ്
സര്‍വീസസും റെ യില്വേയുംതമ്മിലുള്ള മത്സരത്തില്‍ ഇതു ടീമുകളുടെയും പ്രതിരോധ നിര ശക്തമാക്കിയപ്പോള്‍ ഗോള്‍ അകന്നു നിന്നു .ഗോള്ളെന്നുറപ്പിച്ച ചുരുക്കം ചിലവസരങ്ങള് മത്സരത്തിലുണ്ടായിരുന്നു. സര്‍വീസസിന്റെ അക്രമണത്തിലുടെയാണ് കളി ആരംഭിച്ചത്. അളന്നുകുറിച്ച പാസുകളിലൂടെയായിരുന്നു സര്‍വീസസിന്റെ നീക്കങ്ങള്‍. അധികം താമസിയാതെ ചില പ്രത്യാക്രമണങ്ങളിലൂടെ റെയില്‍വേസിന്റെ ഭാഗത്തനിന്നുണ്ടായി . പന്ത്രണ്ടാം മിനിറ്റില്‍ റെയില്‍വേസിന് സുവര്‍ണാവസരം ലഭിച്ചു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ കപില്കുമാറിന് പന്ത് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സിറാജുദ്ദീന്റെ ഒരു ലോംഗ് റേഞ്ചര്‍ പുറത്തേക്കും പോയി. മറുവശത്ത് സര്‍വീസസിന്റെ നീക്കങ്ങളെല്ലാം റെയില്‍വേ പ്രതിരോധത്തില്‍ തട്ടി തകരുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കവേ ഇരു ടീമുകളും തുടര്‍ച്ചയായി എതിര്‍ഗോള്‍മുഖം ആക്രമിച്ചു. സര്‍വീസസിന് തുടര്‍ച്ചയായി രണ്ട് കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല.
പലപ്പോഴും സര്‍വീസസ് മുന്നേറ്റക്കാര്‍ റെയില്‍വേ ഒരുക്കിയ ഓഫ്സൈഡ് കെണിയില്‍ കുടുങ്ങുകയും ചെയ്തു. ബാറിനു കീഴില്‍ മികച്ച ഫോമിലായിരുന്ന റെയില്‍വേ ഗോളി മുക്വദീംര്ജിത്തും ലക്ഷ്യം നേടാനുള്ള സര്‍വീസസ് ശ്രമങ്ങള്‍ക്ക് തടസമായി. മുക്വദീംര്ജിത്താണ് കളിയിലെ കേമന്‍.
രണ്ടാം പകുതിയും സര്‍വീസസിന്റെ മുന്നേറ്റങ്ങളോടെയാണ് തുടങ്ങിയത്. ഇടതുവിംഗിലൂടെ മലയാളിയായ ദിലീപും റിയാദും ചേര്‍ന്ന് നല്ലൊരു മുന്നേറ്റം നടത്തി. റെയില്‍വേസിന്റെ എം.റെഗിന് ദിലീപിനെ ചവിട്ടി വീഴ്ത്തിയാണ് അപകടം ഒഴിവാക്കിയത്. ഈ ഫൗളിന് റെഗിന് മഞ്ഞക്കാര്‍ഡും കണ്ടു. ലോംഗ് റേഞ്ചറുകളിലൂടെ ഗോള്‍ നേടാന്‍ റെയില്‍വേ മുന്നേറ്റക്കാര്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ റെയില്‍വേസാണ് പലപ്പോഴും ഓഫ്സൈഡില്‍ കുടുങ്ങിയത്. സര്‍വീസസിനു ലഭിച്ച ഒരു ഫ്രീകിക്ക് റെയില്‍വേ ഗോള്‍മുഖത്ത് അപകടം പരത്തി. സര്‍വീസസിന്റെ ഫര്‍ഹാദ് കിക്കില്‍ ഹെഡ് ചെയ്തെങ്കിലും പന്ത് ഗോള്‍ പോസ്റ്റിന് പുറത്തു കൂടി പോകുകയായിരുന്നു. സമനിലയോടെ ഇരുവരും ഒരുപോയിന്റ് സ്വന്തമാക്കി.
അവസാന മിനിറ്റില്‍ ഒഡീഷ….
മധ്യപ്രദേശും ഒഡീഷയും തമ്മിലുള്ള മത്സരമാണ് കാണികളെ ആവേശത്തിന്റെ നെറുകയില്‍ എത്തിച്ചത്. രണ്ടാംപകുതിയിലായിരുന്നു മുഴുവന്‍ ഗോളുകളും. 62-ാം മിനിറ്റില്‍ അഭിമന്യു പാണ്ഡേ ഒഡീഷയെ മുന്നിലത്തിച്ചു (1-0). മധ്യപ്രദേശിന്റെ ഓഫ്സൈഡ് കെണിയെ മറികടന്ന് പന്തുമായി കയറിയ പാണ്ഡേ കയറിവന്ന ഗോളിയും കബളിപ്പിച്ച് പന്ത് വലയിലേക്ക് തട്ടിയിട്ടു.അഞ്ചുമിനിറ്റിനുശേഷം മധ്യപ്രദേശ് സമനിലഗോള്‍ കണ്ടെത്തി. ബോക്സിന് വെളിയില്‍ നിന്നും ഫുര്വയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഒഡീഷ ഗോളിയെ കീഴ്പ്പെടുത്തി (1-1). മുഹമ്മദ് ഈസാന്‍ ഖാനിലുടെ 79-ാം മിനിറ്റില്‍ വീണ്ടും ഒഡീഷ ലീഡെടുത്തു (2-1) 82-ാം മിനിറ്റില്‍ ജാവേദ് മണിഹറിന്റെ തകര്‍പ്പന്‍ ഷോട്ട് മധ്യപ്രദേശിനെ വീണ്ടും ഒപ്പമെത്തിച്ചു (2-2). കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ സഞ്ചിത്ത് പന്ന ഒഡീഷയുടെ വിജയഗോള്‍ നേടി. ഇന്നു നാലു മണിക്ക് ജമ്മുകാശ്മിര്‍- ഹരിയാനആറ് മണിക്ക് കേരളം- ഉത്തര്‍പ്രദേശ് മത്സരങ്ങള്‍.
സഞ്ജുമോന് രാജു
പ്രതികരിക്കാൻ ഇവിടെ എഴുതുക: