പള്ളുരുത്തി: ദേശീയപണിമുടക്കിനെത്തുടര്ന്ന് കൊച്ചിതുറമുഖം രണ്ടാം നാളും സ്തംഭിച്ചു. കയറ്റിറക്കുജോലികളും, ചരയ്ക്ക് നീക്കവും സ്തംഭിച്ചതോടെ തുറമുഖം നിശ്ചലമായി. തുറമുഖത്തെ മറൈന്‍ വിഭാഗം തൊഴിലാളികള്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടതിനാല്‍ ടഗ്ഗ് വാടകക്ക് എടുക്കേണ്ടിവന്നു. ഇതുപയോഗിച്ച് രണ്ടുകപ്പലുകള്‍ മാറ്റി. പുറംകടലില്‍ നിന്നും സിഎംഏസിജിഎമ്മിന്റെ ഒരു കപ്പല്‍ വല്ലാര്‍പാടത്തേക്ക് ടഗ്ഗ് ഉപയോഗിച്ചുകൊണ്ടുവരികയായിരുന്നു. കൊച്ചി തുറമുഖത്തെ പണിമുടക്ക് കണക്കിലെടുത്ത് തുത്തുക്കുടിക്ക് പോകാനിരുന്ന കപ്പല്‍ തുറമുഖാധികൃതര്‍ ഇടപെട്ട് ടഗ്ഗ് ഉപയോഗിച്ച് വല്ലാര്‍പാടത്ത് അടുപ്പിക്കുകയായിരുന്നു. ആഫ്രിക്കയില്‍ നിന്ന് കൊച്ചിയിലേക്ക് കശുവണ്ടിയുമായി എത്തിയ കോട്ടെഹോര്മറ്റ് എന്ന കപ്പല്‍ ബുധനാഴ്ച രാത്രിയോടെ പുറംകടലിലേക്ക് മാറ്റി തുറമുഖത്തുനിന്ന് പുറത്തേക്ക് പോകുന്നതും കൊച്ചിതുറമുഖത്തെ ടഗ്ഗുകളുടെ സഹായത്തോടെയാണ് ഈ സമയത്ത് പെയിലറ്റിനെ ഏര്‍പ്പെടുത്തുന്നതും. തുറമുഖ ട്രസ്റ്റാണ് അതേസമയം വാടകക്ക് ടഗ്ഗ് എടുത്ത തുറമുഖ ട്രസ്റ്റ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ തുറമുഖ ട്രസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. തുത്തുക്കുടിയിലേക്ക് പോകാനൊരുങ്ങിയ കപ്പല്‍ വല്ലാര്‍പാടത്തേക്ക് എത്തിക്കുകയായിരുന്നുവെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു. ആഫ്രിക്കയില്‍ നിന്നെത്തിയ കപ്പലിന്റെ സ്ഥിതിയും ഇതുതന്നെയായിരുന്നു. സമരത്തിന്റെ കാരണം പറഞ്ഞ് കപ്പലിനെ മടക്കിഅയച്ചാല് തുറമുഖത്തെ അത് പ്രതികൂലമായി ബാധിക്കും. അതേസമയം സമരം മൂലം തുറമുഖത്തേക്ക് അടുക്കാനുള്ള ഉഴംകാത്ത് പുറം കടലില്‍ നാലുകപ്പലുകള്‍ കൂടി കിടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: