ആലുവ: ആലുവ-പെരുമ്പാവൂര്‍ മേഖല വന്‍തോതില്‍ കഞ്ചാവ് വിറ്റഴിയുന്ന വിപണിയായി മാറുന്നു. നിത്യേന തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍നിന്നുമായി ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവാണ് എത്തിച്ചേരുന്നത്. തീവണ്ടിയില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുന്നതിനുപകരം റെയില്‍വേ സ്റ്റേഷന് എത്തുന്നതിന് മുമ്പായി എവിടെയ്ക്കെങ്കിലും ഇവ തള്ളിയിടുകയാണ് ചെയ്യുന്നത്. പിന്നീട് അവിടെനിന്നും ഇത് എടുത്തു മാറ്റും. ഇതിന് ഈ സ്ഥലത്ത് ഏജന്റുമാര്‍ നിലകൊള്ളുകയും ചെയ്യും. ഇടുക്കിയില്‍നിന്നും ആവശ്യത്തിന് കഞ്ചാവ് എത്താതെ വന്നതിനെത്തുടര്‍ന്നാണ് ആന്ധ്രയില്‍നിന്നും കൂടുതല്‍ കഞ്ചാവ് എത്തിക്കുന്നത്.
കര്‍ണാടകയില്‍ നിന്നും മറ്റും കഞ്ചാവ് വാങ്ങി കേരളത്തിലെത്തിക്കുന്ന ചില ഏജന്റുമാരും തമിഴ്നാട്ടിലുണ്ട്. ട്രെയിനുകളില്‍ നിരന്തരമായി പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ കേരളത്തിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് വലിയൊരു പരിധിവരെ തടയുവാന്‍ കഴിയുകയുള്ളൂ. വിലക്കുറവിലാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ഇവിടെ കഞ്ചാവ് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: