ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് പണിമുടക്കില്‍നിന്നും ഏറ്റുമാനൂരിനെ ഒഴിവാക്കണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെയും ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു.
പണിമുടക്ക് മൂലം കടകള്‍ അടഞ്ഞ് കിടന്നതും ഗതാഗത സൗകര്യം ഇല്ലാതെ വന്നതും ഭക്തജനങ്ങള്‍ക്ക് വലിയ ദുരിതമാണ് വരുത്തിവച്ചത്. ആഹാരമോ, വെള്ളമോ പോലും കിട്ടാനുണ്ടായിരുന്നില്ല. പെട്രോള്‍ പമ്പുകള്‍ അടഞ്ഞ് കിടന്നത് നിരവധി വാഹനങ്ങള്‍ നിരത്തില്‍ കിടക്കാന്‍ ഇടവരുത്തി. തൊഴിലാളി സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5 ന് പ്രകടനവും യോഗവും നടത്തുമെന്ന് സെക്രട്ടറി മധു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: