ഇസ്ലാമബാദ്: കാര്‍ഗിലിലെ യുദ്ധവിരാമത്തിന് ശേഷം പട്ടാള അട്ടിമറി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെയറെഫ്.
ഇത് കാര്‍ഗില്‍ യുദ്ധവിരാമവുമായി ബന്ധപ്പെട്ട പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള കരാര്‍ ഉടമ്പടി പ്രാവര്‍ത്തികമാകുന്നതില്‍ നിന്നും വ്യതിചലിക്കാന്‍ കാരണമായി. 1999 ജൂലൈയിലാണ് അമേരിക്കന്‍ പ്രസിഡന്റ്ബില് ക്ലിറ്റനും നവാസ് ഷെയറെഫുമായുള്ള ചര്‍ച്ച നടന്നത്.
ക്ലിന്റനുമായുള്ള സ്വകാര്യ കൂടികാഴ്ച്ചയില്‍ നവാസ് താന്‍ പാക്കിസഥാന് പ്രസിഡന്റാകുമെന്നുള്ള ആഗ്രഹം വെള്ളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കരാറിന് മൂന്ന് മാസത്തിന് ശേഷം പര്‍വേസ് മുഷ്റഫ് അധികാരത്തില്‍ വരികയായിരുന്നു.
മുഷറഫും മറ്റു മൂന്ന് പാക് സൈനിക മേധാവികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ പരിണിതഫലമെന്നോണമാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറ്റം നടന്നതെന്ന് മുന്‍ പാക്കിസ്ഥാന് വാര്‍ത്താ വിതരണമന്ത്രി മാലിക് സഹൂര്‍ അഹമ്മദ് ഔദ്യോഗിക ന്യൂസ് ഡെയ്ലി വെബ് സൈറ്റിലെ തന്റെ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തില്‍ ഷെയറെഫ് നടത്തിയ കാര്‍ഗില്‍ യുദ്ധവിരാമ ചര്‍ച്ച ഈ ഗൂഢതയ്ക്കെതിരായുളള മറയായി വേണം കരുതാനെന്ന് അഹമ്മദ് പറയുന്നു. സൗദി അംബാസഡര്‍ പ്രിന്‍സ് ബന്ദാര് ബിന്‍ സുല്‍ത്താന്റെ ഇടപെടലാണ് ഷെയറെഫിന്റെയും ക്ലിന്റന്റെയും ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നും ഷെയറെഫിനെ സ്വീകരിക്കാന്‍ ജൂലൈ മൂന്നിന് പ്രിന്‍സ് ബന്ദാര് അന്‍ഡ്രൂസ് വിമാനത്താവളത്തില്‍ എത്തിയിരുന്നതായും അഹമ്മദ് സൈറ്റില്‍ പറയുന്നു.
ഈ ഉടമ്പടി പ്രകാരമുള്ള കൂടിയാലോചനയില്‍ കാര്‍ഗില്‍ യുദ്ധം ഒരു ഭാഗത്തു നിന്നു മാത്രം സമാധാനപരമായി മുമ്പോട്ട് പോകില്ലെന്നുള്ള കാരണത്താല്‍ ദേശീയ സുരക്ഷാ ഉപദേശകന് സാന്റി ബര്‍ഗര്‍ തന്റെ സങ്കടവും അമര്‍ഷവും രേഖപ്പെടുത്തിയിരുന്നതായി അഹമ്മദ് പറയുന്നു.
നവാസ് ഷെയറെഫിനോടുള്ള അനുഭാവം മൂലം ക്ലീറ്റന്‍ ഇന്ത്യയോട് വെടിനിര്‍ത്തല്‍ പ്രഖ്യപിക്കാന്‍ പറഞ്ഞെങ്കിലും ഇന്ത്യ അതിന് വഴങ്ങിയിരുന്നില്ലെന്ന് അഹമ്മദ് തന്റെ ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: