കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ 48 മണിക്കൂര്‍ പണിമുടക്കിനെതുടര്‍ന്ന് ഒരു ദിവസം നീട്ടിവച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം 22നാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക. 21ന് കൊച്ചിയിലും കൊല്ലത്തുമായിട്ടായിരുന്നു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നത്.
യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ഏറെക്കുറെ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ഫൈനലില്‍ കളിക്കുന്ന ടീമുകളെയും തീരുമാനമായി. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന്റെ ആദ്യക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം 22ന് കൊച്ചിയില്‍ നടക്കും. നേരത്തെ 21നായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ഗ്രൂപ്പ് സിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ മത്സരത്തില്‍ ജമ്മു കാശ്മീരാണ് കേരളത്തിന്റെ എതിരാളികള്‍. ഹരിയാനയും ഉത്തര്‍പ്രദേശുമാണ് കേരളത്തിനൊപ്പം കളിക്കുന്ന മറ്റ് ടീമുകള്‍. പ്രബല ടീമുകളുമായൊന്നും കേരളത്തിന് ക്വാര്‍ട്ടര്‍ കളിക്കേണ്ടി വരില്ല എന്നതിനാല്‍തന്നെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സെമിഫൈനലില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് കേരള ടീം.
ക്വാര്‍ട്ടര്‍ ലീഗിലെ മറ്റ് ടീമുകള്‍:
ഗ്രൂപ്പ് എ: സര്‍വീസസ്, ഒറീസ, മധ്യപ്രദേശ്, റെയില്‍വേസ്/ബംഗാള്‍.
ഗ്രൂപ്പ് ബി: തമിഴ്നാട്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഗോവ.
ഗ്രൂപ്പ് ഡി: മണിപ്പുര്‍, പഞ്ചാബ്, ബംഗാള്‍/റെയില്‍വേസ്, കര്‍ണാടക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: