അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ 2013-14 വര്‍ഷത്തേക്കുള്ള കരടു പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭയില്‍ ചര്‍ച്ചചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഗ്രാമസഭ പ്രസിഡന്റ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. അയ്യമ്പുഴയിലെ ചീനംചിറ എല്‍.ഐ. പൂര്‍ത്തീകരണത്തിനായി 1.40 ലക്ഷം രൂപയും താബോറിലെ പറമ്പയം എല്‍.ഐ. സ്കീമിനായി 80,000 രൂപയും കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പുളിയാമ്പിള്ളി തോട് നവീകരണത്തിനായി 6.70 ലക്ഷം രൂപയും കാലടിയില്‍ പരവത്ത് റോഡ് ലീഡിംഗ് ചാനല്‍ നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപയും തുറവൂരില്‍ കിടങ്ങൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ രണ്ടാം ഘട്ടത്തിനായി 50,000 രൂപയും കാലടി ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളിലെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 1.45 ലക്ഷം രൂപയും കറുകുറ്റിയില്‍ ചുരുളിചിറ എല്‍.ഐ. സ്കീമിനായി ഒരു ലക്ഷം രൂപയും മലയാറ്റൂര്‍ എട്ടാം വാര്‍ഡില്‍ ചമ്മിനി തോടിനായി 2.40 ലക്ഷം രൂപയുമാണ് ഉല്പാദന മേഖലയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പശ്ചാത്തല മേഖലയില്‍ മംഗലത്തറ യോര്‍ദ്ദനാപുരം റോഡ് വികസനത്തിനായി 4.25ലക്ഷം രൂപയും താമ്പോര്‍ പൂതംകുറ്റി അമ്പലം മൂലേപ്പാറ കനാല്‍ ബണ്ട് റോഡ് ടാറിംഗിനുമായി മൂന്നു ലക്ഷം രൂപ, താമ്പോര്‍ തവളപ്പാറ-നരിക്കുഴി റോഡ് റീടാറിങ്, മഞ്ഞപ്ര മേരിഗിരി സബ് കനാല്‍ റോഡ് കോണ്‍ക്രീറ്റിങ്, മഞ്ഞപ്ര മൂന്നാം വാര്‍ഡ് ഇടതുകര കനാല്‍ വണ്‍വേ റോഡ് കോണ്‍ക്രീറ്റിങ്, കറുകുറ്റി ഡിപ്പോകവല ഞാലൂക്കര റോഡ് റീടാറിങ്ങ,് നടുവട്ടം വൈ.സി.എ. പടിഞ്ഞാറു ഭാഗം റോഡ് ടാറിങ്, നടുവട്ടം മുണ്ടങ്ങാമറ്റം സെന്‍ട്രല്‍ റോഡ് കലുങ്ക് സൈഡ് സംരക്ഷണം എന്നിവയ്ക്കായി രണ്ടു ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. കാലടി ചെങ്ങള്‍ മിനി ബൈപ്പാസ് റോഡ് മെറ്റലിംഗ് ആന്റ് ടാറിംഗിന് 5.70 ലക്ഷം രൂപ, മഞ്ഞപ്ര കീരന് തോട് കെട്ടി സംരക്ഷണം, പാറപ്പുറം കൂട്ടുങ്ങല്‍ റോഡ് കോണ്‍ക്രീറ്റിങ് എന്നിവയ്ക്കായി മൂന്നു ലക്ഷം രൂപ വീതവും വകകൊള്ളിച്ചിട്ടുണ്ട്. പാറപ്പുറം മാടശ്ശേരി റോഡ് കോണ്‍ക്രീറ്റിംഗിനായി 2,75,000 രൂപയും പാറപ്പുറം വശക്കാട്ട് റോഡ് കനാല്‍ നിര്‍മ്മാണം, കറുകുറ്റി പള്ളിയങ്ങാടി ആലുക്കമുക്ക് റോഡ് റീടാറിങ്, കറുകുറ്റി ചെമ്പല്താഴം റോഡ് ബ്ലോക്ക് വിഹിതം, പാലിശ്ശേരി ചീനി കരിപ്പാല കനാല്‍പ്പാലം അപ്രോച്ച് റോഡ് മെറ്റിലിങ് എന്നിവയ്ക്കായി ഒരു ലക്ഷം രൂപ വീതവും വകയിരുത്തിയിട്ടുണ്ട്.
മറ്റൂര്‍ തോട്ടേക്കാട് പട്ടികജാതി കോളനി റോഡ് കോണ്‍ക്രീറ്റിംഗിനായി മൂന്ന് ലക്ഷം രൂപ, പാറപ്പുറം സമഗ്ര കോളനി വികസനത്തിനായി 4.50 ലക്ഷം രൂപ, താമ്പോര്‍ അട്ടാറ വട്ടേക്കാട് റോഡ് റീടാറിംഗിനായി 2.50 ലക്ഷം രൂപ, കാഞ്ഞൂര്‍ തറനിലം റോഡ് കോണ്‍ക്രീറ്റിംഗിനായി 2,50,000 രൂപ, കറുകുറ്റി പാണ്ടറ കോളനി റോഡ് കോണ്‍ക്രീറ്റിംഗിനായി മൂന്നു ലക്ഷം രൂപ, മഞ്ഞപ്ര വടക്കുംഭാഗം നടമുറി വേലന്‍ കോളനി സമഗ്രവികസനത്തിനായി 4.50 ലക്ഷം രൂപ, നടുവട്ടം മുണ്ടങ്ങാമറ്റം കാരക്കാട് റോഡ് ഡ്രൈനേജിനായി 1.55 ലക്ഷം രൂപ എന്നിങ്ങനെയാണ് പ്രത്യേക ഘടക പദ്ധതികളായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി.പോള്‍ അദ്ധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: