കോതമംഗലം: നിരവധിവര്ഷങ്ങളായി തൃക്കാരിയൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ആര്‍എസ്എസ് കോതമംഗലം താലൂക്ക് കാര്യാലയം ആക്രമിക്കുകയും താലൂക്ക് അധികാരികളുള്പ്പെടെയുള്ള പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിലും വ്യാപകമായ പ്രതിഷേധ മൂയര്ന്നു.
ശനിയാഴ്ച 9 മണിയോടെ നെല്ലിക്കുഴി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ- സിപിഎം ഗുണ്ടാസംഘം യാതൊരു പ്രകോപനവുമില്ലാതെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് കല്ലേറ് നടത്തുകയും കാര്യാലയത്തില്‍ അതിക്രമിച്ച് കയറി ഉപകരണങ്ങള്‍ അടിച്ച്തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ ആസ്എസ്എസ് താലൂക്ക് സഹകാര്യവാഹ് പി.ജി.വിജയന്, താലൂക്ക് കാര്യകാരി സദസ്യന്‍ പി.ആര്.മധു എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്യാലയത്തിന് സമീപം നടന്നു വരുന്ന ആര്‍എസ്എസ് ശാഖയിലേക്ക് ബൈക്ക് ഓടിച്ചുകയറ്റാന്‍ ഡിവൈഎഫ്ഐ ഗുണ്ടകള്‍ പലതവണ ശ്രമം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്തഹര്ത്താല് തൃക്കാരിയൂരില്‍ പൂര്‍ണ്ണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: