ആര്‍ബര്‍ എന്നാല്‍ മരത്തില്‍ ജീവിക്കുന്നത് എന്ന് അര്‍ത്ഥം പറയാം. ആന്ധ്രയിലെ ഖമ്മത്ത് വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സംഘടനക്ക് ആ പേരു നല്‍കിയത് അതിനാലാകും. കോപ്റ്റര്‍ അഴിമതിയിലെ നാലുകോടി രൂപ കിട്ടിയ അര്‍ബോര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത് മലയാളികളായ ബിഷപ്പും കന്യാസ്ത്രീകളും.സ്ഥാപകന്‍ പാതിമലയാളിയായ സ്പെയിന് സ്വദേശി കത്തോലിക്ക പുരോഹിതന് റെയ്മണ്‍ പണിക്കരും.
ഖമ്മം ബിഷപ്പും മലായാളിയുമായ പോള്‍ മൈപ്പാന്റെ മേല്‍നോട്ടത്തിലാണ് ആര്‍ബോര്‍ ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയായ ഇദ്ദേഹം 1997ലാണ് ഖമ്മം ബിഷപ്പാകുന്നത്. കന്യാസ്ത്രീകളായ മോളിയും (പഴയമറ്റത്തില് മോളി മാത്യു) ഡയ്സിയും (അത്തിക്കല്‍ അന്നക്കുട്ടി ജോണ്‍) ഡയറക്ടറുമാര്. ഡെയ്സിയാണ് ഒപ്പിടാന്‍ അധികാരമുള്ള ഡയറക്ടര്‍. ലൂസിയ സ്റ്ററിയാണ് സംഘടനയുടെ ഇന്ത്യയിലെ മേലധികാരി. വനിതാക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന ഫൗണ്ടേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ദല്‍ഹിയിലാണ്. ജീവകാരുണ്യപ്രവര്‍ത്തനമാണ് ലക്ഷ്യമെങ്കിലും 2006 ല്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കമ്പനി നിയമമനുസരിച്ചും. ആയുധ ഇടപാടിലെ ഇടനിലക്കാരന് കാര്‍ലോ ജെറോസ ഡയറക്ടര്‍ അകുന്നത് 2008 ഓഗസ്റ്റില്‍. അതായത് കോപ്റ്റര്‍ കരാര്‍ ഒപ്പിട്ടശേഷം.അതുവരെ പേപ്പര്‍ സംഘടനയായി നിലനില്‍ക്കുകയായിരുന്ന ആര്‍ബറിന്റെ ആസ്ഥാനം ആന്ധ്രയിലേക്ക് മാറ്റി.സ്വിറ്റ്സര്‍ലാന്‍ഡിലും ഇറ്റലിയിലും ഓഫീസ്. ന്യൂയോര്‍ക്കില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ഫ്രാങ്ക്ഫ്രട്ടില് ഡച്ചീസ് ബാങ്കിലും അക്കൗണ്ട്.
അതി തീവ്ര കത്തോലിക്ക യാഥാസ്ഥിതിക ആദര്‍ശങ്ങള്‍ പിന്തുടരുന്ന ‘ഓപസ് ദേയി’ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്ന സ്പെയിന് സ്വദേശി റെയ്മണ്‍ പണിക്കരാണ് അര്‍ബോര്‍ ഫൗണ്ടേഷന്റെ സ്ഥാപകന്‍.
റോമന്‍ കത്തോലിക്കാ പുരോഹിതനായ റയ്മണ്‍ പണിക്കര്‍ സ്പെയിനിലെ ബാര്‍സലോണയിലാണ് .പിതാവ് മലബാറില്‍ നിന്നു സ്പെയിനില്‍ കുടിയേറിയ മലയാളിയായ രാമുണ്ണി പണിക്കരും മാതാവ് കാര്‍മെന്‍ സ്പെയിന്‍കാരിയും. മാഡ്രിഡ് സര്‍വകലാശാലയില്‍ നിന്നു തത്ത്വശാസ്ത്രത്തിലും രസതന്ത്രത്തിലും റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം ദൈവശാസ്ത്രത്തിലും ഗവേഷണബിരുദം നേടി.മൈസൂര്‍ സര്‍വകലാശാലയിലും ബെനാറസ് ഹിന്ദു സര്‍വകലാശാലയിലും ഭാരതീയ തത്ത്വചിന്ത പഠിച്ചിട്ടുള്ള റെയ്മണ്‍ പണിക്കരുടെ ‘ഹിന്ദുമതത്തിലെ അറിയപ്പെടാത്ത ക്രിസ്തു’ എന്ന പുസ്തകം വിവാദമായിരുന്നു.്രെകെസ്തവേതരമതങ്ങളില് മറ്റു പേരുകളില്‍ ക്രിസ്തുവനെ കണ്ടെത്താമെന്നായിരുന്നു പണിക്കരുടെ വാദം.
തോമസ് അക്വീനാസിന്റെ ദൈവശാസ്ത്രത്തെ ആദിശങ്കരന്റെ ബ്രഹ്മസൂത്രവ്യാഖ്യാനവുമായി താരതമ്യം ചെയ്ത പണിക്കര്‍ ‘യൂറോപ്പില്‍ നിന്ന് ക്രിസ്ത്യാനിയായി ഇന്ത്യയിലെത്തി, തിരിച്ചുപോകുമ്പോഴും തന്റെ ക്രിസ്തീയത ഒട്ടും നഷ്ടപ്പെട്ടില്ല’ എന്നായിരുന്നു പറഞ്ഞത്.ക്രിസ്തീയ വിശ്വാസത്തിന്റെ പൗരസ്ത്യ മാനങ്ങള്‍ തേടിയിത്തിയ മറ്റു പല പാശ്ചാത്യരും ഹിന്ദുമതത്തിന്റെ മഹത്വം ഉയര്ത്തിപറഞ്ഞപ്പോളായിരുന്നു ഇത്.
ഹാര്‍വാര്‍ഡ് , കാലിഫോര്‍ണിയ സര്‍വകലാശാലകളില്‍ മതപഠനത്തിന്റെ പ്രൊഫസറായി. വര്‍ഷങ്ങളോളം ചെലവഴിച്ച പണിക്കര്‍ ബാര്‍സലോണയില്‍ സംസ്കാരാന്തരപഠനങ്ങള്ക്കു വേണ്ടി ‘വിവേറിയം ഫൗണ്ടേഷന്’ എന്ന സ്ഥാപനം തുടങ്ങി. 91 -ാം വയസ്സില്‍ 2010 ആഗസ്റ്റ് 26നു റെയ്മണ്‍ പണിക്കര്‍ അന്തരിച്ചത്. അദ്ദേഹത്തെ പ്രസിഡന്റാക്കിക്കൊണ്ടാണ് 2006 ല്‍ ആര്‍ബര്‍ ഫൗണ്ടേഷന് രജിസ്റ്റര്‍ ചെയ്തത്.
ഹെലികോപ്ടര്‍ ഇടപാടിലെ കോഴപ്പണം ഇന്ത്യയില്‍ മതപ്രചാരണത്തിനും മതംമാറ്റത്തിനും ഉപയോഗിച്ചതായി വ്യക്തമാകുമ്പോള്‍ ആര്‍ബര്‍ ഫൗണ്ടേഷനും റെയ്മണ്‍ പണിക്കരും മാത്രമല്ല ഇത്രയും വലിയ ഭീമമായ തുക ഇവര്‍ക്ക് ലഭിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരും പ്രതിക്കൂട്ടിലാവുകയാണ്. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ മതപരമായ രഹസ്യ അജണ്ടകൂടിയാണ് ഇതോടെ പുറത്തായിരിക്കുന്നത്.
ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയില്‍ നിന്ന് 217 കോടി കൈപ്പറ്റിയത് ഇടനിലക്കാരായ കാര്‍ലോ ജറോസോയും ഡിയോ റാല്‍ഫ് ഹാര്ഷെയുമാണ്. സ്വിറ്റ്സര്‍ലാന്‍ഡിലെ വ്യവസായികളായ ഇവര്‍ക്ക് ഇന്ത്യയിലും നിരവധി സ്ഥാപനങ്ങളുണ്ട്. ഇന്ത്യയിലെ മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വിറ്റ്സര്ലാന്ഡിലിരുന്ന് മേല്‍ന്നോട്ടം വഹിക്കുന്ന ഇറ്റാലിയന്‍ സ്വദേശി ഡൊമിനിക്കന്റെ നോമിനിയാണ് ജെറോസ. കാര്‍ലോ ജറോസ 2008 ഓഗസ്റ്റ് മുതല്‍ 2010 മാര്‍ച്ച് വരെ അര്‍ബോര്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: