കൊച്ചി: സൂര്യനെല്ലി കേസില്‍ ആരോപണം നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ.കുര്യനെ രക്ഷിക്കാനാണ് പ്രതിരോധമന്ത്രി എ.കെ.ആന്റണി മൗനം പാലിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ചൂണ്ടിക്കാട്ടി.
നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആന്റണി പറയുന്നത് കുര്യനുവേണ്ടിയാണ്. പി.ജെ.കുര്യനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് നിയമോപദേശം കൊടുത്ത പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ കോണ്‍ഗ്രസിന്റെ സ്തുതിപാഠകനും അതിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുമാണ്. പീഡനക്കേസില്‍ ആരോപണവിധേയനായ കുര്യനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്നതിന് പകരം വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഭ സ്തംഭിപ്പിക്കുന്ന സിപിഎം നടപടി കുര്യനെ പരോക്ഷമായി സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്.ഷൈജു, ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലാത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്.സ്വരാജ്, രാജീവ് മുതിരക്കാട്, ജില്ലാ സെക്രട്ടറി പി.എ.അജീഷ് കുമാര്‍, എ.എസ്.ഷിനോസ്, പി.എച്ച്.ശൈലേഷ് കുമാര്‍, വൈസ് പ്രസിഡന്റുമാരായ അനൂപ് ശിവന്, ശ്രീകാന്ത് എസ്.കൃഷ്ണന്, കെ.കെ.രാജേഷ്, രാഹുല്‍ തൃപ്പൂണിത്തുറ, അനില്‍ വടുതല, സജീവന് എം.എസ്, ഭാഷാ ന്യൂനപക്ഷ സംസ്ഥാന സെല്‍ കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, ജലജ എസ്.ആചാര്യ, കെ.ആര്.രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: