ദുബായ്: ബഹറിന്‍ ജനകീയ പ്രക്ഷോഭത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ വ്യാഴാഴ്ച്ച പ്രതിപക്ഷം നടത്തിയ പ്രകടനത്തിനിടെ ഒരു യുവാവ് വെടിയേറ്റ് മരിച്ചു. ഷിയവിഭാഗത്തിന്റെ പ്രധാന പ്രതിപക്ഷയുവ സംഘടനയിലെ അംഗമായ വെഫാക്കിലെ അലി അഹമ്മദ് ഇബ്രാഹിം അല്‍ ജസീരി എന്ന 16കാരനാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രഷോഭക്കാര് മനാമിയിലേക്കുള്ള പല റോഡുകളും ഉപരോധിച്ചു. പോലീസിന് നേരെ കല്ലുകളും തീ പന്തങ്ങളും വലിച്ചെറിഞ്ഞു. പ്രതിക്ഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് ലഹളക്കാര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സേന നടത്തിയ വെടിവയ്പ്പിനിടയിലാണ് യുവാവ് മരിച്ചത്. ആക്രമണത്തില്‍ സേനാംഗത്തിലെ ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയവും പറയുന്നു. ജനാധിപത്യ പരിഷ്ക്കാരങ്ങള്‍ ആവശ്യപ്പെട്ട് 2011ല്‍ ആരംഭിച്ച് പ്രക്ഷോഭത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുകയാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് 35 കലാപകാരികളും അഞ്ച് സുരക്ഷ ഉദ്യോഗസ്ഥരും ഏഴ് വിദേശികളും മരിച്ചതായും പീഡനത്തെ തുടര്‍ന്ന് അഞ്ച് പേര് മരണപ്പെട്ടതായും അന്താരാഷ്ട്ര കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രതിപക്ഷ സംഘടനയായ ഷിയ മുസ്ലീം സംഘം പറയുന്നത് 80ലേറെ പേര് മരണപ്പെട്ടെന്നാണ്.
പ്രക്ഷോഭം ശക്തമായതോടെ പ്രതിപക്ഷ സംഘടനയായ ഷിയാമുസ്ലീം സംഘവും സുന്നി ഭൂരിപക്ഷമുള്ള സര്‍ക്കാരും തമ്മില്‍ ഞായറാഴ്ച്ച യു എസ് ഫിഫ്ത്ത് ഫ്ലീറ്റില്‍ വച്ച് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. അറബ് വസന്തം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ഇപ്പോഴും ഷിയ-സുന്നി വിഭാഗങ്ങല് തമ്മിലുള്ള കലാപം പൂര്‍ണ്ണമായും അവസാനച്ചിട്ടില്ല. ഷിയ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ അധികാരത്തിലുള്ള സുന്നി വിഭാഗങ്ങളെ ബഹറിനിലും അടിച്ചമര്‍ത്തി വരികയാണ്.പ്രക്ഷോഭം കൊടുമ്പിരി കൊണ്ടതോടെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 2011 ജൂലൈക്ക് ശേഷം ആദ്യമായിട്ടാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച ഞായറാഴ്ച്ച നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: