തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ ജനാധിപത്യ രീതിയില്‍ സമരം നടത്തുകയായിരുന്ന സംയുക്ത സമരസമിതി പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി പരിക്കേല്‍പ്പിക്കുകയും കള്ളക്കേസ് ചാര്‍ജ്ജ് ചെയ്ത് ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ബിജെപി പിന്തുണയോടെ സംയുക്തസമരസമിതി ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കടമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനഗതാഗതവും സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭൂരിഭാഗവും പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പോലീസ് നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.
ടോള്‍ കുത്തകകള്‍ക്കുവേണ്ടി പോലീസ് നിരന്തരമായി നടത്തുന്ന ലാത്തിച്ചാര്‍ജ്ജും മര്‍ദ്ദനവും കള്ളക്കേസുകളും തുടരാനാണ് ഭാവമെങ്കില്‍ ജില്ലയില്‍ ഇതുമൂലമുണ്ടാകുന്ന എല്ലാ സമാധാനഭംഗത്തിനും ഉത്തരവാദിത്വം പോലീസിനും ഭരണകൂടത്തിനുമായിരിക്കുമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എ.നാഗേഷ് മുന്നറിയിപ്പ് നല്കി. ഷാജന് ദേവസ്വം പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
സുരേന്ദ്രന് ഐനിക്കുന്നത്ത് കെ.കെ.അനീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ഇ.എം.ചന്ദ്രന്, സജീവന് വിയ്യൂര്‍, എസ്.വിപിന്‍, പെപ്പിന്ജോര്ജ്ജ്, കെ.എസ്.കരുണാകരന്, സുശാന്ത് ചിയ്യാരം, ശ്രീജി അയ്യന്തോള്‍, സദാശിവന് തോപ്പില്‍, സജിത്നായര്, രാജന് നെല്ലങ്കര, നിക്സന് നീലങ്കാവില്‍, ദിനേഷ്കുമാര്‍, അനന്തകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: