കൊച്ചി: റേഷന്‍ വിതരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. മൃഗങ്ങള്‍ക്കു പോലും നല്കാന് കഴിയാത്ത അരി എന്തിനാണ് വിതരണം ചെയ്യുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. റേഷന്‍ വിതരണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്കിയ കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് അഡ്വക്കേറ്റ് ജനറലിനെയും വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് വിനോദ് ചന്ദ്രന് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
നെല്‍ കര്‍ഷകരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സംഭരിക്കുന്ന നെല്ല് സ്വകാര്യമില്ലുകളിലാണ് കുത്തിക്കുന്നത്. ഇവിടെ നിന്നും സംഭരിക്കുന്ന അരിയാണ് റേഷന്‍ കടകളില്‍ വിതരണത്തിനെത്തിക്കുന്നത്. എന്നാല്‍ സ്വകാര്യമില്ലുകള്‍ നല്ല ഇനം അരി മാറ്റി ആന്ധ്രയില്‍ നിന്നും കൊണ്ടുവരുന്ന കുറഞ്ഞ നിലവാരമുള്ള അരിയാണ് വിതരണത്തിന് നല്‍കുന്നത്. ഇതു സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
തുടര്‍ന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എജിയോടും സിവില്‍ സപ്ലൈസ് വകുപ്പിനോടും നിര്‍ദേശിച്ച കോടതി പൊതുവിതരണം തകരുന്നതിനെപ്പറ്റി ആശങ്ക അറിയിച്ചു. സംഭവം അതീവഗൗരവകരമാണെന്നും വിശദമായ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയ കോടതി രണ്ടാഴ്ചയ്ക്കു ശേഷം ഹര്‍ജി പരിഗണിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: