കൊച്ചി: പാല്‍പ്പൊടി ഉപയോഗിക്കുന്നതായി മില്‍മ ഹൈക്കോടതിയില്‍ സമ്മതിച്ചു. മില്‍മ പാല് വില വര്‍ധന ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി മില്‍മയോട് വിശദീകരണം തേടവേയാണ് മില്‍മ പാല്‍പ്പൊടി ഉപയോഗത്തെക്കുറിച്ച് വ്യക്തമാക്കിയത്. കൊച്ചി സ്വദേശി മാര്ട്ടിന് അഡ്വ. ബേസില്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ സിരിജഗനും ബാബു മാത്യു പി. ജോസഫും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്.
പാല്‍പ്പൊടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ പിന്നെ കവറില്‍ ശുദ്ധം പുതിയത് എന്ന് ചേര്‍ക്കുന്നത് എന്തിനാണെന്നും ഇത് മാറ്റിക്കൂടെ എന്നും കോടതി ചോദിച്ചു. നേരത്തെ പാല് വില കൂട്ടണമെന്ന മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യം സിംഗിള്‍ ബെഞ്ച് അനുവദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തതിനാലാണ് കൊച്ചി സ്വദേശി അപ്പീല്‍ സമര്‍പ്പിച്ചത്. മില്‍മയുടെ മറുപടിക്കായി ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: