മട്ടാഞ്ചേരി: അമരാവതി ആല്‍ത്തറ ഭഗവതിയെ നവീനക്ഷേത്രത്തില് പുനഃപ്രതിഷ്ഠ നടത്തി. ശ്രീകൃഷ്ണമഠാധിപതി ശ്രീശ്രീ വാമനാശ്രമ സ്വാമികള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദേവതാപ്രതിഷ്ഠ ദര്‍ശിച്ച് നൂറുകണക്കിന് ഭക്തര്‍ അനുഗ്രഹീതരായി. നാദസ്വരം, ചെണ്ടമേളം, നാസിക്ഭോല്, മേളഘോഷവും കീര്‍ത്തനാലാപനവും പ്രതിഷ്ഠാചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കി.
ആല്‍ത്തറ ഭഗവതിക്ഷേത്രത്തിലെത്തിയ സ്വാമികളെ ശ്രീമദ് ജനാര്‍ദ്ദന ക്ഷേത്രട്രസ്റ്റിമാരായ വിദ്യാസാഗര്‍, ആര്.എസ്. അരുണ്‍, ജി.എസ്. നരേന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്ര ഈശാനകോണില് ഗണപതി, നാഗദേവതകള്‍, ജനാര്‍ദ്ദന ക്ഷേത്രാങ്കണത്തില്‍ ശ്രീസുബ്രഹ്മണ്യന്‍, ശ്രീധര്‍മ്മശാസ്താ ദേവപ്രതിഷ്ഠകളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: