തിരുവനന്തപുരം : വയനാടന്‍ വനങ്ങളില്‍ തീവ്രവാദ-ദേശവിരുദ്ധ സംഘടനകളുടെ സാന്നിധ്യം ഉണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണവിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് അന്വേഷണം നടത്തുകയാണ്.
വിജിലന്‍സ് എഡിജിപി സെന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുണ്ടെന്ന് കരുതുന്ന ചില കത്തുകള്‍ തനിക്ക് ലഭിച്ചത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരിസരവാസികളും ഇത്തരത്തിലുള്ള സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
കര്ണാടകപോലീസും കേരളാപോലീസും വനം വകുപ്പും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. നേരത്തെ ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയിട്ടും ആരെയും പിടികൂടാനായില്ല. എന്നാല്‍ ഇപ്പോള്‍ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: