മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാ ള്‍ഡോ കളിക്കളത്തിലെ കണക്കുകള്‍ ബാ ക്കിവയ്ക്കാറില്ല. ഗ്രനാഡയ്ക്കെതിരായ സെല്‍ഫ് ഗോളിന്റെ നൊമ്പരവും അപമാനവുമെല്ലാം ഹാട്രിക്കിലൂടെ പോര്‍ച്ചുഗീസ് പ്രതിഭ മായ്ച്ചുകളഞ്ഞു. അതിന്റെ ഫലമോ?., സ്പാനിഷ് ലീഗിലെ അത്രയൊന്നും മോശക്കാരല്ലാത്ത സെവിയയുടെ വമ്പന്‍ തോല്‍വിയും. അതേസമയം, ഗെറ്റാഫയെ 6-1നു തച്ചുടച്ച് ബാഴ്സലോണ വിജയ കഥ തുടര്‍ന്നു. അലക്സി സാഞ്ചസ്, ലയണല്‍ മെസി, ടെല്ലോ, ഡേവിഡ് വിയ, ആന്ദ്രെ ഇനിയെസ്റ്റ, ജെറാഡ് പിക്വെ എന്നിവര്‍ ബാഴ്സയുടെ ഗോളടിവീരര്.
എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്കി അക്ഷരാര്‍ഥത്തില്‍ ക്രിസ്റ്റ്യാ നോ കളം നിറഞ്ഞു കളിച്ചു. കരീം ബെന്‍സേമയ്ക്ക് ഗോളവസരം ഒരുക്കിക്കൊടുത്ത സൂപ്പര്‍താരം മൂന്നു തവണ എതിര് വലയില്‍ പന്തെത്തിച്ച് മത്സരം തന്റേതാക്കിമാറ്റി. 18-ാം മിനിറ്റിലായിരുന്നു ആദ്യ ക്രിസ്റ്റി ട്രിക്ക്. ലോങ്ങ് ബോള്‍ ഓടിപ്പിടിച്ചശേഷം ക്രിസ്റ്റ്യാനോ നല് കിയ പാസ് വലയില്‍ എത്തിക്കാന്‍ ബെന്‍സേമയ്ക്ക് അധികം ആയാസപ്പെടേണ്ടിവന്നില്ല (1-0).
പിന്നാലെ മഴവില്‍ പോലൊരു കിക്കിലൂടെ മുന്‍ ലോക ഫുട്ബോളര് സ്കോര്‍ ഷീറ്റില്‍ കയറി (2-0). രണ്ടാ പകുതിയുടെ തുടക്കത്തില്‍ നിരുപദ്രവകാരിയായ ഹെഡ്ഡര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ എതിര് പ്രതിരോധ ഭടന് ഫെഡറിക്കോ ഫാ സിയോയ്ക്കു പിഴച്ചു. അവസരം മുതലാക്കിയ ക്രിസ്റ്റ്യാനോ ഡബിള്‍ തികച്ചു (3-0).
59-ാം മിനിറ്റില്‍ ഒറ്റയ്ക്കു പന്തുമായി ബോക്സിനുള്ളില്‍ കയറിയ ക്രി സ്റ്റ്യാനോ, ഗോണ്‍സാലോ ഹി ഗ്വെയ്ന്‍ പാസ് നല്കി തിരിച്ചുവാങ്ങി റയലിന്റ കുപ്പായത്തിലെ 20-ാം ഹാട്രിക്കും തികച്ചു.
ജയത്തോടെ 23 മത്സരങ്ങളില്‍ നിന്നു 46 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്തു തുടര്‍ന്നു. ബാഴ്സലോ ണ ( 62 പോയിന്റ്), അത്ലറ്റികോ മാഡ്രിഡ് (50) എന്നിവര്‍ ആദ്യ സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: