കൊല്ലം: സന്തോഷ് ട്രോഫിയുടെ ആദ്യ മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കര്‍ണാടക പരാജയപ്പെടുത്തി. മലയാളിയായ എസ് രാജേഷിന്റെ ഹാട്രിക് മികവിലാണ് കര്‍ണാടകത്തിന്റെ വിജയം. തുടക്കത്തില്‍ പതറിയെങ്കിലും ചടുലമായ നീക്കങ്ങളിലൂടെ കര്‍ണാടകയുടെ കളിക്കാര്‍ ഹിമാചല്‍പ്രദേശിനെ തറപ്പറ്റിക്കുകയായിരുന്നു. നാലാം മിനിറ്റില്‍ ഗോള്‍ സാധ്യത പാഴാക്കിയാണ് കര്‍ണാടക കളി തുടങ്ങിയത്. തണുപ്പന്രീതിയില് കര്‍ണാടക കളിതുടരവേ ഹിമാചല്‍പ്രദേശ് ഒന്നുരണ്ട് അവസരങ്ങള്‍ പാഴാക്കി. ഇതിനിടെ കര്‍ണാടകയുടെ നാലാമത്തെ ഗോളും പിറന്നു. അതും 10-ാം നമ്പര്‍ താരം രാജേഷിന്റെ ബൂട്ടില്‍നിന്നും. 12-ാം മിനിറ്റില്‍ കര്‍ണാടകയുടെ അഞ്ചാമത്തെ ഗോള്‍ ഹിമാചലിന്റെ ഗോള്‍വലയം ഭേദിച്ചു. എട്ടാംനമ്പര്‍ താരം എം. ലോകേഷാണ് ഗോള്‍ നേടിയത്. ഇതിനിടെ ഹിമാചലിന്റെ രണ്ടാം നമ്പര്‍ താരം മനോജ്കുമാറിനു പകരം നാലാം നമ്പരുകാരന് ശിവകുമാര്‍ ഇറങ്ങിയെങ്കിലും ഫ്രീകിക്കുകള്‍ പോലും സമര്‍ഥമായി ഉപയോഗിക്കുന്നതില്‍ ഹിമാചല്‍ പരാജയപ്പെട്ടു. അഞ്ചു ഗോളുകള്‍ നേടി വിജയം ഉറപ്പാക്കിയ കര്‍ണാടകം തുടര്‍ന്നു പ്രതിരോധത്തിലാണ് ശ്രദ്ധിച്ചത്. ഇടയ്ക്കു ഹിമാചലിന്റെ മലയാളിതാരം ഗണേഷ്മോഹന്‍ പരുക്കുപറ്റി പുറത്തുപോകേണ്ടിവന്നു. കളിയുടെ അവസാന മിനിറ്റില്‍ ഒരു ഹിമാചല്‍ പ്രദേശ് താരത്തിന് പച്ചക്കാര്‍ഡും ലഭിച്ചു. കളിതീരാന്‍ മിനിറ്റുകള്‍മാത്രം അവശേഷിക്കേ ഹിമാചല്‍ പ്രദേശ് നടത്തിയ ഉഗ്രനൊരു സ്മാഷ് കര്‍ണാടക ഗോളി കൈയിലൊതുക്കി. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ കര്‍ണാടകയുടെ വിജയാഹ്ലാദം അണപൊട്ടിയൊഴുകി. കര്‍ണാടക ടീമിന്റെ കോച്ച് കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി തോമസ് ജോസഫും ഹിമാചല്‍പ്രദേശിന്റെ കോച്ച് കൊല്ലം കുണ്ടറ സ്വദേശി ബി.ടി. സുധീര്‍ എന്നതും വിസ്മയമായി. ബംഗാള്‍ സ്വദേശി അജിത് ദത്തായിരുന്നു റഫറി.
മന്ത്രി കെ.ബി. ഗണേഷ്കുമാര് കിക്കോഫ് ചെയ്തതോടെയാണ് മത്സരങ്ങള്‍ തുടങ്ങിയത്. ഇന്ന് വാരണാസിയില്‍ നടക്കുന്ന മല്‍സരത്തില്‍ പഞ്ചാബിനെ മേഘാലയ നേരിടും. നാളെ കൊല്ലത്ത് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ദാമന്‍ ദിയു കര്‍ണാടകത്തേയും രണ്ടാം മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശ് അരുണാചല്‍ പ്രദേശിനേയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: