ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയ സംഭവത്തില്‍ ജനങ്ങളോട് സംയമനം പാലിക്കാന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബദുള്ള ആവശ്യപ്പെട്ടു. പ്രശ്നങ്ങള്സംസ്ഥാന സര്‍ക്കാരും പോലീസും കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അഭ്യൂഹങ്ങള്‍ കേട്ട് പ്രകോപിതരാവരുത്. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ദുര്‍വിനിയോഗം ചെയ്യാന്‍ പലരും ശ്രമിക്കും. എല്ലാ ജനങ്ങളും സമാധാനത്തോടു കൂടി പെരുമാറണമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വധശിക്ഷയുടെ പശ്ചാത്തലത്തില്‍ കാഷ്മീരില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി സൈന്യത്തെ വിളിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. പ്രദേശത്ത് നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ അനുസരിച്ച് കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.
അഫ്സല് ഗുരുവിനെ തൂക്കിലേറ്റാന്‍ പോകുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ തന്നെ അറിയിച്ചിരുന്നുവെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: