ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്രുദ്ദീന് വിവാഹവും വേര്‍പിരിയലും പുതിയ കാര്യമല്ല. ഒരിക്കല്‍ നിക്കാഹ് കഴിഞ്ഞ്, ഏറിയാല്‍ 15 വര്‍ഷം അതിനുള്ളില്‍ മൂപ്പര് പുതിയ ആളെ കണ്ടത്തും. അങ്ങനെ കണ്ടെത്തി വിവാഹത്തിന്റെ പേരില്‍ മൂന്നാമത്തെ തവണയാണ് ഇന്ത്യയുടെ ഈ പഴയ താരം മാധ്യമങ്ങളുടെ ഗോസിപ്പ് കോളത്തില്‍ എത്തിയിരിക്കുന്നത്. ദല്‍ഹിയില്‍ സ്ഥിരം താമസക്കാരിയായ അമേരിക്കന്‍ വ്യാപാരി ഷാനോന്‍ മെറി തല്‍വാറാണ് ഇത്തവണത്തെ സീസണില്‍ അസ്രുദ്ദീനൊപ്പം കൂട് കൂട്ടാനെത്തിയിരിക്കുന്ന പക്ഷി. മെറിയുമായി പാരിസ് ചുറ്റി കറങ്ങുന്ന അസ്രുദ്ദിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ സജീവമാണ്. ഏതായാലും സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദ് എം.പികൂടിയായ അസ്രുദ്ദീന് തയ്യാറായിട്ടില്ല. മെറിയാകട്ടേ എനിക്ക് ഒരുപാട് കൂട്ടുകാരുണ്ടെന്നും അവരുമായി തനിക്കുള്ള ബന്ധങ്ങള്‍ എന്തെന്ന് വെളിപ്പെടുത്തേണ്ട കാര്യവുമില്ലെന്നുമാണ് പ്രതികരിച്ചത്.
ഇന്ന് 50 വയസ്സു തികയുന്ന അസ്രുദ്ദീന്റെ ആദ്യഭാര്യ ഹൈദ്രാബാദുകാരിയായ നൗറീനായിരുന്നു. 9 വര്‍ഷങ്ങള്‍ക്ക് ശേഷം നൗറീനുമായി വേര്‍പിരിഞ്ഞ് 1996ല്‍ സിനിമാനടിയും മോഡലുമായ സംഗീതാ ബിജ്ലാനിയെ വിവാഹം ചെയ്തെങ്കിലും 14 വര്‍ഷത്തെ ആയുസ്സു മാത്രമേ ആ ദാമ്പത്യം ജീവിതത്തിനുണ്ടായിരുന്നുളളു. 2010ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇതിനു പുറമെയാണ് ബാഡ്മിന്റണ്‍ കളിക്കാരിയായ ജ്വാല ഗട്ടയുമായുള്ള ബന്ധം ലോകമറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: