കൊച്ചി: അവഗണിക്കപ്പെട്ടു കിടക്കുന്ന പിന്നോക്ക മേഖലകളെ സാമ്പത്തികസേവന ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ ബാങ്കുകള്‍ മുന്‍കയ്യെടുക്കണമെന്നും ഇത് ഒരു ചെലവായി മാത്രം കരുതാതെ ലാഭക്ഷമമാക്കാവുന്ന സാധ്യതയാണെന്നും പഠനം. ലാഭക്ഷമത നിലനിര്‍ത്തുന്ന സമഗ്ര സാമ്പത്തിക സേവനങ്ങള്‍ക്കുള്ള ഡിഎന്‍എ മോഡല്‍ എന്ന തലക്കെട്ടിലുള്ള പ്രൈസ് വാട്ടര്ഹൗസ്കൂപ്പേഴ്സിന്റെ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്ളത്.
ഇന്ത്യയില്‍ത്തന്നെ 50 കോടിയോളം ആളുകള്‍ ഈ മേഖലയിലാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യത്യസ്തം (ഡിഫറന്റ്), പുതിയത് (ന്യൂ), ഒത്തുചേരുന്നത് (അലൈനിംഗ്) എന്ന പുതിയ ഡിഎന്എയെപ്പറ്റി റിപ്പോര്‍ട്ട് പറയുന്നത്.
മറുവശത്ത്, നഗരങ്ങളിലുള്ള സമ്പന്ന, ഇടത്തരം വിഭാഗക്കാരുടെ വിപണികളുടെ വളര്‍ച്ച ഏതാണ്ട് മുരടിപ്പിലെത്തിയതും ആ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകത്താകമാനമായി താഴേക്കിടയില്‍ നിന്ന് ഉള്‍പ്പെടുത്താനുള്ള 250 കോടി ആളുകളുണ്ട്. ഈ വിപണിയുടെ വിഹിതം 2021 ആകുമ്പോഴേയ്ക്കും 6 ട്രില്യണ്‍ ഡോളറാവും.
ഇന്ത്യയില്‍ത്തന്നെ ജനസംഖ്യയുടെ 40%വും ദിവസം 1 മുതല്‍ 5 ഡോളര്‍ വരെ വരുമാനമുണ്ടാക്കുന്ന ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇന്ത്യക്ക് 100 ശതമാനം സാമ്പത്തിക സമഗ്രത കൈവരിക്കുന്നതിന് സര്‍ക്കാരും റിസര്‍വ് ബാങ്കും ചെറുകിട സംരംഭകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പിഡബ്ല്യുസി ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹര്‍ഷ് ബിസ്ത് പറഞ്ഞു.158 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള സ്ഥാപനങ്ങളുടെ ശൃംഖലയാണ് പിഡബ്ലുസി. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അഷ്വറന്‍സ്, നികുതി, മറ്റ് ഉപദേശ സേവനമേഖലകളില്‍ 1.8 ലക്ഷം പേരുടെ സേവനം ഉപയോഗപ്പെടുത്തി നല്കുന്ന പിഡബ്ല്യുസിക്ക് 8 ഓഫീസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: