ലണ്ടന്‍: ലോക ഫുട്ബോളില്‍ ഇന്ന് സൗഹൃദപോരാട്ടങ്ങളുടെ ദിനം. ഫുട്ബോള്‍ ലോകത്തെ കരുത്തന്മാരെല്ലാം ഇന്ന് വിവിധ വേദികളിലായി കളത്തിലിറങ്ങും. മുപ്പതിലേറെ പോരാട്ടങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. ലോക-യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്, അഞ്ച് തവണ ലോകകിരീടം സ്വന്തമാക്കിയ ബ്രസീല്‍, മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, ജര്‍മ്മനി, ഇംഗ്ലണ്ട്, ഇറ്റലി, ഹോളണ്ട്, അര്‍ജന്റീന, ഉറുഗെ, ഏഷ്യന്‍ കരുത്തരായ ജപ്പാന്, ദക്ഷിണ കൊറിയ എന്നീ ടീമുകളെല്ലാം തന്നെ ഇന്ന് പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യയും ഇന്ന് പോരാട്ടത്തിനിറങ്ങുന്നുണ്ട്. പാലസ്തീനാണ് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.
വെംബ്ലിയില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് എതിരാളികള്‍ സാംബാനൃത്തച്ചുവടുകളുമായി എത്തുന്ന ബ്രസീലാണ്. എന്നാല്‍ മുന്‍നിര താങ്ങള്ക്കേറ്റ പരിക്ക് ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ട്. ലിവര്‍പൂള്‍ സ്ട്രൈക്കര്‍ സ്റ്ററിഡ്ജ്, ടോട്ടനത്തിന്റെ ഡിഫോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മൈക്കല്‍ കാരിക്ക് എന്നീ പ്രമുഖ താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പരിക്കേറ്റതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായിരിക്കുന്നത്.
അതേസമയം ബ്രസീല്‍ മുന്‍ ലോക ഫുട്ബോളറും സൂപ്പര്‍താരവുമായ റൊണാള്‍ഡീഞ്ഞോയെ തിരിച്ചുവിളിച്ചിട്ടുണ്ട്. യുവ സൂപ്പര്‍താരം നെയ്മറിനെ കേന്ദ്രീകരിച്ചായിരിക്കും ബ്രസീലിന്റെ ആക്രമണങ്ങള്‍ നടക്കുക. ഇൗ പ്രതിഭയെ പിടിച്ചുകെട്ടിയില്ലെങ്കില്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാവുമെന്ന് തീര്‍ച്ചയാണ്.
മറ്റ് പ്രധാന മത്സരങ്ങളില്‍ നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിനിന് ലാറ്റിനമേരിക്കന്‍ കരുത്തരും മുന്‍ ചാമ്പ്യന്മാരുമായ ഉറുഗ്വെയാണ് എതിരാളികള്‍.
മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ് ജര്‍മ്മനിയുമായും സ്വീഡന് അര്ജന്റീനയുമായും നെതര്‍ലാന്റ്സ് ഇറ്റലിയുമായും ചിലി ഇൗജിപ്റ്റുമായും നോര്‍വേ ഉക്രെയിനുമായും ഐസ്ലന്റ് റഷ്യയുമായും ഗ്രീസ് സ്വിറ്റ്സര്‍ലന്റുമായും പോര്‍ച്ചുഗല്‍ ഇക്വഡോറുമായും ഹംഗറി ബലാറസുമായും ഏറ്റുമുട്ടും. ഏഷ്യന്‍ ശക്തികളായ ജപ്പാന് ലാത്വിയയും ദക്ഷിണ കൊറിയക്ക് ക്രൊയേഷ്യയും സൗദി അറേബ്യ ചൈനയുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: