Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആട്‌ ആന്റണിയുടെ ഭാര്യ സൂസനെ പറവൂര്‍ കോടതിയില്‍ ഹാജരാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 09:42 pm IST
inKollam

കൊല്ലം: പാരിപ്പള്ളിയില്‍ പോലീസ്‌ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ മോഷ്ടാവ്‌ ?ആട്‌ ആന്റണിക്കൊപ്പം മുങ്ങി പൂനെയില്‍ ഷാഡോപോലീസിന്റെ പിടിയിലായ ഭാര്യ പെരുമ്പാവൂര്‍ സ്വദേശി സൂസനെ ഇന്നലെ കൊല്ലം പറവൂര്‍ കോടതിയില്‍ ഹാജരാക്കി.

കോടതി ഇവരെ 18വരെ കൊട്ടാരക്കര സബ്‌ ജയിലില്‍ റിമാന്റ്‌ ചെയ്തു. കേസ്‌ അന്വേഷണ ചുമതലയുള്ള പറവൂര്‍ സി.ഐ. ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലാണ്‌ ഇവരെ കൊല്ലത്തു കൊണ്ടുവന്നത്‌. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു ശേഷം ഉച്ചയോടെ പാരിപ്പള്ളി പോലീസ്‌ സ്റ്റേഷനില്‍ എത്തിച്ച്‌ തെളിവെടുപ്പു നടത്തി. തുടര്‍ന്ന്‌ പറവൂര്‍ കോടതിയില്‍ ഹാജരാക്കി.

പൂനെയില്‍ ഒരാഴ്ചക്കു മുമ്പ്‌ ഷാഡോപോലീസാണ്‌ സൂസനെ കസ്റ്റഡിയിലെടുത്തത്‌. ഒരു കോളനിയില്‍ താമസിച്ചിരുന്ന ഇവരെ തിരിച്ചറിഞ്ഞ കോളനിവാസികളാണ്‌ പോലീസിനു വിവരം നല്‍കിയത്‌.തുടര്‍ന്നു പൂനെ പോലീസിനെ അറിയിക്കാതെയാണ്‌ കസ്റ്റഡിയിലെടുത്തത്‌. കൊല്ലം സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്‌റ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‌ ഷാഡോപോലീസ്‌ ഇവരെ കൈമാറി. ആട്‌ ആന്റണിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചു അറിയാമെന്നതിനാല്‍ സൂസനെ കസ്റ്റഡിയില്‍ വാങ്ങുമെന്നു അന്വേഷണ ചുമതലയുള്ള പറവൂര്‍ സി.ഐ. ജവഹര്‍ ജനാര്‍ദ്ദ്‌ പറഞ്ഞു.

ആന്റണി ആന്ധ്രയില്‍ ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂസനുമായി അവിടെത്തെ പല കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇയാളെ കണ്ടെത്താത്തതിനെത്തുടര്‍ന്നാണ്‌ കൊല്ലത്തേക്കു തിരിച്ചത്‌. 2012 ജൂണ്‍ 12ന്‌ അര്‍ധരാത്രിയോടെയാണ്‌ പാരിപ്പള്ളി ജവഹര്‍ ജംഗ്ഷനില്‍ പട്രോളിംഗ്‌ ഏര്‍പ്പെട്ടിരുന്ന പോലീസ്‌ സംഘത്തിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ ആട്‌ ആന്റണി കുത്തികൊലപ്പെടുത്തിയത്‌. എ.എസ്‌.ഐ. ജോയിക്കും കുത്തേറ്റിരുന്നു. പിന്നീട്‌ പോലീസ്‌ പിന്തുടര്‍ന്നപ്പോള്‍ വര്‍ക്കല അയിരൂരിന്‌ സമീപം വാന്‍ ഉപേക്ഷിച്ച്‌ ഇയാള്‍ രക്ഷപ്പെട്ടു. വാനിലുണ്ടായിരുന്ന വിരലാടയാളം പരിശോധിച്ചപ്പോഴാണ്‌ പ്രതി ആട്‌ ആന്റണിയെന്ന്‌ വ്യക്തമായത്‌. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വാടകവീട്ടില്‍ നിന്ന്‌ രക്തക്കര പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു. ഇവിടെനിന്ന്‌ ശ്രീകല, ഗിരിജ എന്നീ യുവതികളെയും കസ്റ്റഡിയിലെടുത്തു.

ആന്റണിയുടെ ചെന്നൈയിലെ ഫ്ലാറ്റുകളില്‍ നിന്ന്‌ അരക്കോടിയോളം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ ശേഖരവും പോലീസ്‌ കണ്ടെടുത്തിരുന്നു. ഇതിനിടെ ആട്‌ ആന്റണിയുടെയും സൂസന്റെയും ചിത്രങ്ങളടങ്ങിയ ലുക്കൗട്ട്‌ നോട്ടീസുകള്‍ പ്രസിദ്ധീകരിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കഴിഞ്ഞ ഏഴുമാസമായി 25-ഓളം പേരടങ്ങിയ പ്രത്യേക പോലീസ്‌ സംഘം ആട്‌ ആന്റണിയെത്തേടി വടക്കന്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുകയായിരുന്നു. സൂസനോടൊപ്പം ആട്‌ ആന്റണിയും പിടിയിലാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഭാര്യയെ ഉപേക്ഷിച്ചു ഇയാള്‍ കടക്കുകയായിരുന്നു എന്നാണ്‌ പോലീസിന്റെ നിഗമനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.