കൊച്ചി: ലോകബാങ്ക് സഹായത്തോടെ ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍ഡിഡിബി) നടപ്പിലാക്കുന്ന നാഷണല്‍ ഡയറി പ്ലാന്‍ രാജ്യത്തെ പ്രമുഖ ക്ഷീരോല്പാദന സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളം ഉള്‍പ്പെടെ 14 ക്ഷീരോല്പാദന സംസ്ഥാനങ്ങളില്‍ 13 എണ്ണത്തിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ ബീഹാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
2012-13 വര്‍ഷത്തേക്ക് ദേശീയ സ്റ്റീയറിങ് കമ്മിറ്റി 130.71 കോടി രൂപ ചെലവിനായി വകയിരുത്തിയിട്ടുണ്ട്. സന്തതി പരീക്ഷണം, വംശപാരമ്പര്യ തിരഞ്ഞെടുപ്പ്, ബീജ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക, റേഷന്‍ ബാലന്‍സിങ് പ്രോഗ്രാം, കാലിത്തീറ്റ വികസനം, ഗ്രാമീണ പാല് ശേഖരണ സംവിധാനം തുടങ്ങി എട്ടു സംസ്ഥാനങ്ങളുടെ 47 പദ്ധതികള്‍ക്കാണ് ഈ തുക ചെലവിടുക. കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പദ്ധതികള്‍ സ്റ്റീയറിങ് കമ്മിറ്റി അംഗീകരിച്ചെന്ന് എന്‍ഡിപി പദ്ധതിയുടെ ജനുവരിവരെയുള്ള പുരോഗതി വിലയിരുത്തി എന്‍ഡിഡിബി ചെയര്മാന് അമൃത പട്ടേല്‍ പറഞ്ഞു.
‘ഇഐഎ’കളെ കണ്ടെത്തുന്നതിനും വേണ്ട സഹായങ്ങള്നല്കുന്നതിലുമായിരിക്കും കൂടുതല്‍ ശ്രദ്ധയെന്ന് അമൃത വ്യക്തമാക്കി. അവരുടെ ആവശ്യങ്ങള്‍ക്കും ശേഷിക്കും അനുയോജ്യമായ പ്രൊപ്പോസലുകള്‍ തയ്യാറാക്കാനാണിത്. വിവര, ആശയവിനിമയ, സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായ സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കാര്യക്ഷമമായ നിരീക്ഷണവും സാധ്യമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: