പത്തനംതിട്ട: വികസനത്തിന്റെ മറവില്‍ പൈതൃകഗ്രാമമായ ആറന്മുളയില് ഗ്രാമവാസികളെ കുടിയൊഴിപ്പിച്ചു കൊണ്ടും നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തിക്കൊണ്ടും നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ വിദ്യാര്‍ഥിപ്രക്ഷോഭം ആരംഭിക്കുമെന്ന് എബിവിപി സംസ്ഥാന നേതൃത്വം. ജനങ്ങ ളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പാട്ടക്കാലാവധി കഴിഞ്ഞ നിരവധി എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കുവാന്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ ജനവാസ കേന്ദ്രമായ ആറന്മുളയില് തന്നെ വിമാനത്താവളം വേണമെന്ന നിര്‍ദ്ദേശം നല്‍കിയതിന്റെ പിന്നില്‍ ബഹുരാഷ്ട്ര കുത്തകകളുടെ ഗൂഢാലോചനകളാണെന്നും ആറന്മുള സന്ദര് ശിച്ച എബിവിപി സംസ്ഥാന നേതാക്കള്‍ പറഞ്ഞു.
പൈതൃകഗ്രാമമായ ആറന്മുളയെ നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. രാഷ്ട്രീയാധികാരത്തിനു വേ ണ്ടി കുത്തകമുതലാളിമാര്‍ക്ക് അനുകൂലമായ നിലപാടുകളെടുക്കുന്ന ഇടത്- വലത് നേതാക്കളെ ഒറ്റപ്പെടുത്തുവാന്‍ ജനങ്ങള്‍ തയ്യാറാകണം. ഗ്രാമസംരക്ഷണത്തിനായി വിദ്യാര്‍ത്ഥികളെയും പൊതുസമൂഹത്തെ യും സംഘടിപ്പിച്ച് പൈതൃകഗ്രാമ സംരക്ഷണ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ആറന്മുളയില് ബോധവ ത്കരണവും ഒപ്പു ശേഖരണവും നടത്തും. പ്രകൃതിസംരക്ഷണം ഭാവി സുരക്ഷയ്ക്ക് എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥി മാര്‍ച്ചും വാഹനപ്രചരണ ജാഥയും സംഘടിപ്പിക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഡോ. ബി.ആര്.അരുണ്‍കുമാര്‍ പറഞ്ഞു. സംസ്ഥാന ഓര്‍ഗ. സെക്രട്ടറി ഒ.നിധീഷ്, ദേശീയനിര്വാഹകസമിതിയ ംഗം കെ.കെ.മനോജ്, പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ വി.വിനു, പത്തനംതിട്ട ജില്ലാ ജോ. കണ്‍വീനര്‍ ശ്രീജിത്ത് കുമാര്‍, സംസ്ഥാനസമിതി അംഗങ്ങളായ ആര്.അശ്വിന്, ഗോകുല്‍ ഗോപിനാഥ്, എം. എസ്. ശ്രീജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: