കൊച്ചി: കാലഹരണപ്പെട്ട തൊഴില്‍നിയമങ്ങളില്‍ പലതും മാറ്റേണ്ടതാണെന്ന് കേന്ദ്രതൊഴില്വകുപ്പു സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി. തൊഴിലാളികളെയും തൊഴിലുടമകളെയും യോജിപ്പിച്ചുകൊണ്ടുപോകുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് തൊഴില്‍മന്ത്രാലയത്തിന് മുന്നിലുള്ളത്. ലോകവും കാലവും മാറിയ സാഹചര്യത്തില്‍ തൊഴില്‍ നിയമങ്ങളില്‍ പരിഷ്കാരങ്ങള്‍ അനിവാര്യമെങ്കിലും ഒറ്റയടിക്കു മാറ്റാന്‍ കഴിയില്ലെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി, ഇ എസ് ഐ, ഐ പി എഫ്, മറ്റു തൊഴില്‍ നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംശയനിവാരണ പരിപാടിയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ഇ പി എഫ് പെന്ഷന് 1000 രൂപയാക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും കേന്ദ്രധനവകുപ്പ് എതിര്‍ത്തിരിക്കുകയാണ്. തൊഴില്നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ട്രൈബ്യൂണലിന്റെ വികേന്ദ്രീകരണം ആവശ്യമാണ്. മേഖലാടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ രൂപീകരിക്കുന്ന കാര്യം പി എഫ് ട്രസ്റ്റ് ബോര്‍ഡ് പരിഗണിക്കും. ഉദ്യോഗമണ്ഡല്‍ ഇ എസ് ഐ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കുന്ന കാര്യവും പരിഗണനയിലാണ്. പെരുമ്പാവൂരിലെ ഇഎസ്ഐ ഡിസ്പെന് സറി 100 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുമെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. റീജ്യണല്‍ പി എഫ് കമ്മീഷണര്‍ എന്‍.ഗോപാലകൃഷ്ണന്, ഇഎസ്ഐ കോര്പ്പറേഷന് ഡയറക്ടര്‍ വി.സുബ്രഹ്മണ്യന്, തൊഴില്‍ നിയമവിദഗ്ധരായ അഡ്വ.സി.ബി.മുകുന്ദന്, കെ.എന്‍.വിമലന് തുടങ്ങിയവര്‍ സം സാരിച്ചു. കെസിസിഐ ചെയര്മാന് കെ.എന്‍.മര്‍സുക് സ്വാഗതവും ഡയറക്ടര്‍ യു.സി.റിയാസ് നന്ദിയുംപറഞ്ഞു.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എന്‍എസ്എസിനെ പിണക്കാന്‍ യുഡിഎഫിന് കഴിയില്ലെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. എന്‍എസ്എസ് പിന്തുണച്ചപ്പോഴെല്ലാം യുഡിഎഫിന് തിളക്കമാര് ന്ന വിജയം നേ ടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്‍എസ്എസിന്റെ സഹായം യുഡിഎഫിന് എപ്പോഴും കിട്ടുന്നുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം കെട്ടടങ്ങിയിരിക്കുകയാണെന്നും കൊടിക്കുന്നില്‍ അവകാശപ്പെട്ടു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പ്രൊഫ.പി.ജെ.കുര്യനുമായി ബന്ധപ്പെട്ട് വീണ്ടും ഉയര്‍ന്ന വിവാദങ്ങള്‍ ശരിയല്ല. സുപ്രീംകോടതി വരെ നിരപരാധിയെന്ന് പ്രഖ്യാപിച്ച കുര്യനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ നീതിന്യായവ്യവസ്ഥയെ വെല്ലു വിളിക്കുകയാണെന്ന് കൊടിക്കുന്നില്‍ ചൂ ണ്ടിക്കാട്ടി. ഇതിനു പിന്നില്‍ രാഷ്ട്രീയഗൂഢാലോചനയുണ്ടോയെന്ന് കുര്യന് തന്നെ പറയണം. അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: