കൊച്ചി: സര്‍ക്കാരിന് തിരിച്ചടി നല്കി കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളിലെ ഇന്റര്‍വ്യൂവും നിയമനവും ഹൈക്കോടതി തടഞ്ഞു. നേരത്തെ ഇത് തടഞ്ഞ ലോകായുക്ത വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.
ഇവിടെ പിന്‍വാതില്‍ നിയമനം നടക്കുന്നതായി ചൂണ്ടിക്കാട്ടി ബെന്‍ഡാര്‍വിന്‍ ലോകായുക്തയ്ക്ക് പരാതി നല്‍കിയിരുന്നു. മുസ്ലീം ലീഗിന്റെ എംഎല്‍എയും വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്ന് അനര്‍ഹരെ നിയമിക്കാന്‍ ഗൂഢമായി പരിശ്രമിക്കുകയാണ്. നിലവില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ആള്‍ക്കാരെ നിയമിക്കാനാണ് ശ്രമമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. തുടര്‍ന്ന് ലോകായുക്ത എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും തടയുകയായിരുന്നു.
ഈ ഉത്തരവിനെ ചോദ്യം ചെയ്ത് എസ് സി ആര് ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് പി.ആര്.രാമചന്ദ്രമേനോന്‍ ലോകായുക്തയോടും സര്‍ക്കാരിനോടും വിശദീകരണം തേടി. മാത്രമല്ല ഇതുസംബന്ധിച്ച് നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് അടുത്തയാഴ്ച ഒരുമിച്ചു പരിഗണിക്കും.
ലോകായുക്ത തീരുമാനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറായില്ല. ഇതോടെ മുസ്ലീം ലീഗ് ഓപ്പണ്‍ സ്കൂളില്‍ നടത്താനുദ്ദേശിച്ചിരുന്ന നിയമനങ്ങള്‍ അസാധുവായി. ലീഗിന്റെ പിന്‍വാതില്‍ നിയമനത്തിന് ഹൈക്കോടതി വിധി കനത്ത തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: