പാലക്കാട്: സൂര്യനെല്ലി കേസില്‍ മുമ്പ് പ്രതിഭാഗം അഭിഭാഷകനായിരുന്ന ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത് ശരിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
പാലക്കാട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് യൂത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. അഡ്വക്കേറ്റ് ജനറലിനെ മാറ്റി നിര്‍ത്തി ഇതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കണം.
പീഡനത്തിനിരയായ കുട്ടി അന്നു പറഞ്ഞ വിഷയം ഇപ്പോഴും പരിഹാരമാവാതെ കിടക്കുകയാണ്. പി.ജെ. കുര്യനുമായി ബന്ധപ്പെട്ട പ്രശ്നം ഇനി അന്വേഷിക്കേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ല. പെണ്‍കുട്ടി പറയുന്നത് മുഖവിലയ്ക്ക് എടുത്തുകൊണ്ട് മുഖ്യമന്ത്രി നിലപാട് തിരുത്തണം. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ജാഗ്രതയോടെയുള്ള സമീപനം സമൂഹത്തില്‍ നിന്നുണ്ടാവണമെന്നും പിണറായി ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി. രാജേഷ് എം.പി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: