കൊച്ചി: ആലുവ ശിവരാത്രി മണപ്പുറം മുസ്ലീം യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ദീനി വിജ്ഞാനസദസ് നടത്തുവാന്‍ വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി എറണാകുളം ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയില്ല. ആലുവ സ്റ്റാന്റില്‍നിന്നും കെഎസ്ആര്‍ടിസി ബസ് ഇറക്കുവാനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടു. ജില്ലയിലെങ്ങും ഹിന്ദു ഐക്യവേദി, ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു. ആലുവ നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.
പ്രകടനത്തിന് മണപ്പുറം സംരക്ഷണവേദി ജനറല്‍ കണ്‍വീനര്‍ എ.സി. സന്തോഷ്കുമാര്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി രമണന് ചേലക്കുന്ന്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി എന്നിവര്‍ നേതൃത്വം നല്കി. പറവൂരില്‍ നടന്ന പ്രതിഷേധയോഗം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ഉദ്ഘാടനം ചെയ്തു. ഹിന്ദുസമൂഹത്തെ തകര്‍ക്കുവാനുള്ള ജില്ലാ കളക്ര്‍ ഷെയ്ക് പരീതിന്റെ നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവിരോധികള്ക്കൊപ്പം സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പെരുമ്പാവൂരില്‍ ഹിന്ദു ഐക്യവേദി പ്രകടനത്തിനുനേരെ എന്‍ഡിഎഫുകാര്‍ ആക്രമണം നടത്തി. പാക്കിസ്ഥാന് കീ ജയ് വിളിച്ച് ഇവര്‍ നടത്തിയ കല്ലേറില്‍ വനിതാ കോണ്‍സ്റ്റബിള്‍ അടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൂത്താട്ടുകുളം പാലപ്പുഴയില്‍ പ്രകടനം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതില്‍ ഹിന്ദു ഐക്യവേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാലപ്പുഴ പഞ്ചായത്ത് മെമ്പര്‍ ജോണിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഒാഫീസില്‍ അക്രമം കാണിച്ചശേഷം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. 12 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത നടപടി മുസ്ലീം തീവ്രവാദികളെ പ്രീണിപ്പിക്കലാണെന്ന് ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.
** സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: