കണ്ണൂര്‍: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ ഹാലിമിനെ വീണ്ടും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
ഭീകരരെ സഹായിക്കാന്‍ പിടിച്ചുപറി നടത്തിയെന്ന കേസില്‍ ഇയാള്‍ നിലവില്‍ ജാമ്യത്തിലായിരുന്നു. ഈ സമയത്താണു തീവ്രവാദ പ്രവര്‍ത്തനം നടത്തിയതെന്നു പോലീസ് പറഞ്ഞു. കളമശേരി ബസ് കത്തിക്കല്‍ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: