കൊച്ചി: പ്രീമിയം ഹാച്ച് ബാക്ക് സെഗ്മെന്റില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ടു കൊണ്ട് ടാറ്റ മോട്ടോഴ്സ് പുതിയ വിസ്റ്റ ഡി90 വിപണിയിലെത്തിച്ചു. പുതിയ വിസ്റ്റയിലെ വേരിയബിള്‍ ജ്യോമെട്രി ടര്‍ബോ ചാര്‍ജറോടുകൂടിയ 1.3 ലിറ്റര്‍ ക്വാഡ്രാജെറ്റ് ഡീസല്‍ എഞ്ചിന് മികച്ച ഡ്രൈവിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.
ബില്‍റ്റ് ഇന്‍ ജിപിഎസ് സിസ്റ്റം, ടച്ച് സ്ക്രീനോടുകൂടിയ മള്‍ട്ടിമീഡിയ ഡിവിഡി പ്ലെയര്‍, 5 മൊബെയില്‍ ഫോണുകള്‍ വരെ പെയര്‍ ചെയ്യാവുന്ന ബ്ലൂടൂത്ത് കണക്ടിവിറ്റി, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് തുടങ്ങി നിരവധി സവിശേഷതകളാണ് വിസ്റ്റ ഡി90 യിലുള്ളത്. ഡ്യൂവല്‍ ടോണ്‍ ഇന്റീരിയര്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്ട്രോളുകള്, 2 വേ അഡ്ജസ്റ്റബിള് സ്റ്റിയറിംഗ് വീല്‍, ഹൈറ്റ് അഡ്ജസ്റ്റബിള് ഡ്രൈവിംഗ് സീറ്റ്, റിയര്‍ ചാര്‍ജിംഗ് പോയന്റ്, പവര്‍ വിന്‍ഡോസ് തുടങ്ങിയ സൗകര്യങ്ങള്‍ ടാറ്റ വിസ്റ്റ ഡി90 യെ കൂടുതല്‍ മികവുറ്റതാക്കുന്നു.
ഡ്യൂവല്‍ ഫ്രണ്ട് എയര്‍ ബാഗുകള്‍, ക്രമ്പിള്‍ സോണ്‍, എഞ്ചിന് ഇമ്മോബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, എബിഎസ് എന്നീ മികച്ച സുരക്ഷാ സംവിധാനങ്ങളും വിസ്റ്റ ഡി90 യിലുണ്ട്. ലിറ്ററിന് 21.12 കിലോമീറ്ററാണ് ഇന്ധനക്ഷമത.
2 മോഡലുകളിലായി 5 നിറങ്ങളില്‍ പുതിയ വിസ്റ്റ ഡി90 ലഭ്യമാണ്. 5.99 ലക്ഷമാണ് ദില്ലിയിലെ എക്സ് ഷോറും വില. വാറണ്ടി 2 വര്‍ഷം / 75000 കിലോമീറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: