ഇറ്റാവ: അമ്പത്തിയെട്ടാമത് ദേശീയ സ്കൂള്‍ മീറ്റില്‍ കേരളം മെഡല്‍വേട്ട ആരംഭിച്ചു. കേരളത്തിനു വേണ്ടി ആദ്യ സ്വര്‍ണം നേടിയത് മുണ്ടൂര്‍ എച്ച്എസിലെ പി.യു. ചിത്രയാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററിലാണ് ചിത്ര സ്വര്‍ണം കൊയ്തത്. കേരളത്തിന്റെ കെ.കെ. വിദ്യ വെങ്കലം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ മുഹമ്മദ് അഫ്സലും കേരളത്തിനു വേണ്ടി സ്വര്‍ണം നേടി. രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുമായി കേരളമാണ് മെഡല്‍വേട്ടയില്‍ മുന്നില്‍. മേളയിലെ ആദ്യ സ്വര്‍ണ്ണം ഛത്തീസ്ഖഡിന്റെ വിമല പട്ടേലിനാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് വിമലയുടെ സ്വര്‍ണ്ണ നേട്ടം.
11 ഫൈനലുകള്‍ ആദ്യദിവസം നടക്കും. 93 ഇനങ്ങളിലായി 2324 കുട്ടികളാണ് മേളയില്‍ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: