ദാവോസ്: ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടക് മഹീന്ദ്ര ഗ്രൂപ്പ് വന്‍തോതില്‍ ഏറ്റെടുക്കലിന് ഒരുങ്ങുന്നു. ബാങ്കിംഗ്, അസറ്റ് മാനേജ്മെന്റ്, ബ്രോക്കിംഗ്, മറ്റ് ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഏറ്റെടുക്കലിനാണ് ഗ്രൂപ്പ് ഒരുങ്ങുന്നത്. ഈ വര്‍ഷം തന്നെ ഇത്തരമൊരു ഏറ്റെടുക്കല്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ആകര്‍ഷകമായ ഏറ്റെടുക്കല്‍ ലക്ഷ്യമാണ് ഗ്രൂപ്പിനുള്ളതെന്നും ഈ വര്‍ഷം തന്നെ ചില ഏറ്റെടുക്കലുകള്‍ നടന്നേക്കുമെന്നും കോട്ടക് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ഉദയ് കോടക് പറഞ്ഞു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്മെന്റ്, ബ്രോക്കിംഗ്, ഇക്വിറ്റി റിസര്‍ച്ച് തുടങ്ങി നിരവധി മേഖലകളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യയ്ക്കുള്ളില്‍ തന്നെ ഏറ്റെടുക്കല്‍ നടത്തുന്നതിനാണ് ഗ്രൂപ്പ് ഒരുങ്ങുന്നത്. വിവിധ മേഖലകളിലെ വിവിധ അവസരങ്ങളാണ് കോടക് മഹീന്ദ്ര ലക്ഷ്യമിടുന്നത്.
കോട്ടക് ക്യാപിറ്റല്‍ മാനേജ്മെന്റ് ഫിനാന്‍സ് ലിമിറ്റഡ് എന്ന പേരില്‍ ധനകാര്യ സ്ഥാപനം സ്ഥാപിച്ചുകൊണ്ടാണ് ഉദയ് കോടക് ഈ രംഗത്തെത്തുന്നത്. പിന്നീടിത് 1985 ല്‍ കോടക് മഹീന്ദ്ര ഫിനാന്‍സ് ലിമിറ്റഡ് എന്നാക്കി മാറ്റി. പിന്നീട് ബാങ്കായി മാറിയ രാജ്യത്തെ ആദ്യ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി മാറുകയും ചെയ്തു. 2003 ലാണ് കോടക് മഹീന്ദ്ര ബാങ്ക് സ്ഥാപിച്ചത്. ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളിലായി ഒരു കോടിയിലധികം ഉപഭോക്താക്കളാണുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോടക് മഹീന്ദ്ര ബാങ്കിന്റെ മൊത്ത വരുമാനം 13,000 കോടി രൂപയായിരുന്നു. തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11,000 കോടി രൂപയുടെ വര്‍ധനവാണിത്. ലാഭം 1,567 കോടി രൂപയില്‍ നിന്നും 1,832 കോടി രൂപയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: