മുംബൈ: ഐബോള്‍ ആന്‍ഡി ശ്രേണിയില്‍ നിന്നുവിപണിയിലെത്തിയ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണാണ് ഐബോള്‍ ആന്‍ഡി 4.5എച്ച്. ഐ.പി.എസ്. ക്യൂ എച്ച് ഡി സ്ക്രീനോടു കൂടിയ ഡിസ്പ്ലെ, ഒരു ജി.ബി. റാമോടു കൂടിയ ഡ്യൂവല്‍ കോര്‍ പ്രോസസര്‍, 8 എം.പി. ക്യാമറ 3 ജി വീഡിയോ കോളിങ് സൗകര്യം എന്നിവ ഇതിന്റെ സവിശേഷതകളാണ്. 4.5 ഇഞ്ചു വലുപ്പമുള്ള സ്ക്രീന്‍, പത്തു മില്ലീ മീറ്ററില്‍ താഴെ മാത്രം കനം 4.5 എച്ച്, 4.5 ഇഞ്ച് ക്യൂ എച്ച് ഡി ഡിസ്പ്ലേ എന്നിവയ്ക്ക് പുറമെ മികച്ച ഗ്രാഫിക് എഞ്ചിനോടു കൂടിയ ഡ്യൂവല്‍ കോര്‍ 1 ജി.എച്ച്.ഇസെഡ് കോര്‍ട്ടക്സ് എ9 പ്രോസസറും അടങ്ങിയതാണ്. ജി.പി.എസ്, എ.പി.എസ്, എല്‍. ഇ. ഡി. ഫ്ലാഷോടു കൂടിയ 8 മെഗാ പിക്സല്‍ ഓട്ടോ ഫോക്കസ് ക്യാമറ, 3ഡി എഫക്ട്, പാനസോണിക് ക്യാപ്ചര്‍, എഫ്. എം. റേഡിയോ സപ്പോര്‍ട്ട് എന്നിവ മറ്റു സവിശേഷതകളാണ്. ഡ്യൂവല്‍ സിമ്മോടു കൂടിയ മികവുറ്റ കണക്ടിവിറ്റി, 3ജി, ബ്ലൂ ടൂത്ത്, വൈ ഫൈ എന്നിവയെല്ലാം ഇതിലുണ്ട്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായതാണിതിന്റെ ഉയര്‍ന്ന നിലയിലുള്ള 1 ജി.ബി. റാം. വണ്‍ ടു വണ്‍ വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കുന്ന രീതിയില്‍ ആന്‍ഡി 4.5 എച്ച് 3 ജി വീഡിയോ സപ്പോര്‍ട്ടു ചെയ്യുന്നതായും ഐ ബോള്‍ ആന്‍ഡി 4.5 എച്ച് എന്ന് ഐബോള്‍ ഡയറക്ടര്സന്ദീപ് പരശ്രാംപുരിയ ചൂണ്ടിക്കാട്ടി. വില 12,490 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: