കൊച്ചി: തന്റെ ഭാര്യയെ വീട്ടുകാര്‍ തടഞ്ഞു വച്ചിരിക്കുന്നതായി യുവാവിന്റെ പരാതി. ചേര്‍ത്തല സ്വദേശിയായ യുവാവാണ് ഹൈക്കോടതിയില്‍ ഭാര്യയെ തടഞ്ഞുവച്ചിരിക്കുകയാണെന്നു കാട്ടി ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്. ഭാര്യ ഫൗസയെ വീട്ടുകാര്‍ ബലമായി തടഞ്ഞുവച്ചിരിക്കുകയാണ്. ആലുവ പോലീസില്‍ പരാതിപ്പെട്ടിട്ടും എസ്ഐ മുസ്ലീമായതിനാല്‍ നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യവീട്ടുകാര്‍ തന്നെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചതായും യുവാവ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ പയസ് സി.കുര്യാക്കോസും പി.ഡി.രാജനും സര്‍ക്കാരിനോട് വിശദീകരണം തേടി. പെണ്‍കുട്ടിയെ 31ന് വ്യാഴാഴ്ച ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. അഡ്വ. ജോസഫ് റോണി ജോസ് മുഖേനയാണ് യുവാവ് ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: